Major Ravi, Prithviraj, Mallika Sukumaran ഫെയ്സ്ബുക്ക്
Entertainment

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

മക്കളായ പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും കുറിച്ച് പൊതുവേദികളിലടക്കം വാചാലയാകാറുണ്ട് മല്ലിക സുകുമാരൻ പലപ്പോഴും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മല്ലിക സുകുമാരൻ പോസ്റ്റുകളും ചിത്രങ്ങളുമൊക്കെ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ളൊരു ഫോട്ടോയും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ.

വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് മല്ലിക സുകുമാരനും പൃഥ്വിരാജും കണ്ടുമുട്ടിയത്. ഖലീഫയിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു.

തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്. "നമ്മുടെ വൈശാഖിൻ്റെ "ഖലീഫ" കോഴിക്കോട്... അടുത്ത് കൊയിലാണ്ടിയിൽ പ്രശാന്ത് ചില്ലയുടെ സംവിധാന ചിത്രത്തിൽ ഭരത് സുനിൽ ഗോപി അടക്കമുള്ള യുവനിരയുടെ ചിത്രത്തിൽ ഒരു ഗസ്റ്റ് റോളിൽ അഭിനയിക്കാൻ സ്നേഹപൂർവ്വം ക്ഷണിച്ചപ്പോൾ അതിലേറെ സ്നേഹത്തോടെ സമ്മതിച്ചു..

തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം....രണ്ടു ദിവസം ഒന്നിച്ചു നിൽക്കാം... അങ്ങനെ രണ്ടു ദിവസം "ആമിർ അലി" യുടെ കൂടെ... ഫോട്ടോ എടുത്തതിൻ്റെ കൂലിയാണ് എൻ്റെ സാരഥിക്കുള്ള ഒരു പുതിയ സെൽഫി". - മല്ലിക സുകുമാരൻ കുറിച്ചു.

അതേസമയം മല്ലികയുടെ പോസ്റ്റിന് നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. ഇത് മേജർ രവിയ്ക്കുള്ള മറുപടിയാണോ എന്നാണ് പലരും ചോദിക്കുന്നത്. 'മകനെ കെട്ടിപിടിച്ചു ഇന്ന് തന്നെ ഈ ഫോട്ടോ ഇട്ടതിൽ ഒരുപാട് സന്തോഷം', 'ഈ ഫോട്ടോ എടുപ്പിച്ചതിൽ മറ്റാർക്കേലും പരോക്ഷമായി പങ്കുണ്ടോ'- എന്നൊക്കെ ചോദിക്കുന്നവരും കുറവല്ല.

"രാജുവിനോട് ഒരു കാര്യം പറയാൻ ആ​ഗ്രഹിക്കുകയാണ്. ആ അമ്മയെ ഇടയ്ക്ക് കെട്ടിപിടിക്കാൻ മറക്കണ്ട. ഷൂട്ടിങ്ങിന് ബോംബൈയിൽ മാത്രം പോയിരുന്നത് കൊണ്ട് കാര്യമില്ല. ഇടയ്ക്ക് വന്ന് കെട്ടിപിടിച്ചോ", എന്നായിരുന്നു മേജർ രവി ഒരഭിമുഖത്തിൽ പറഞ്ഞത്.

ഇത് വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മല്ലിക സുകുമാരന്റെ പോസ്റ്റ് വരുന്നത്. ഇതാണ് മേജർ രവിക്കുള്ള മറുപടിയാണോ മല്ലിക നൽകിയതെന്ന തരത്തിലുള്ള ആരാധകരുടെ കമന്റ് വരാൻ കാരണം.

Cinema News: Mallika Sukumaran share a beautiful photo with her son Prithviraj.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 64 lottery result

ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

ഇൻഫാന്റിനോ സൂപ്പറാ! പിന്തുണച്ച് അർജന്റീന, മെക്സിക്കോ, ആഫ്രിക്കൻ ഫുട്ബോൾ

'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം