Mamitha Baiju-Sangeeth Pradap movie 
Entertainment

മമിതാ ബൈജു-സംഗീത് പ്രതാപ് ചിത്രം ആരംഭിച്ചു; സംവിധാനം ഡിനോയ് പൗലോസ്

റൊമാൻ്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം

Author : സമകാലിക മലയാളം ഡെസ്ക്

പുത്തൻ തലമുറയിലെ ഏറെ ശ്രദ്ധേയരായ സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം. ഡിനോയ് പൗലോസ് ആണ് ചിത്രം തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്നത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ ചിത്രം നിർമ്മിക്കുന്നു. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാമതു ചിത്രം കൂടിയാണിത്.

മെയ് ഏഴ് വ്യാഴാഴ്ച്ച കൊച്ചയിൽ നിർമ്മാതാവ് ആഷിക്ക് ഉസ്മാൻ്റെ പിതാവ് ഉസ്മാൻ മുഹമ്മദ് ഇബ്രാഹിം സ്വിച്ചോൺ കർമ്മവും, പ്രശസ്‌ത നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂർ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ മറ്റു രണ്ടു ചിത്രങ്ങൾ അണിയറയിൽ പുരോഗമിച്ചു വരുന്നുണ്ട് .

നസ്ലെൻ നായകനാകുന്ന മോളിവുഡ് ടൈംസും തരുൺ മൂർത്തി- മോഹൻലാൽ ചിത്രമായ അതിമനോഹരവും. മോളിവുഡ് ടൈംസ് ജൂൺ അഞ്ചിന് പ്രദർശനത്തിനെത്തുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, മെജോ ,പത്രോസിൻ്റെ പടവുകൾ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിക്കുകയും ഈ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു കൊണ്ട് ഏറെ ശ്രദ്ധേയനാണ് ഡിനോയ്.

പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. മെട്രോ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും യൂത്തിൻ്റെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കുമിത്. സംഗീത് പ്രതാപ് , മമിതാ ബൈജു, എന്നിവർക്കു പുറമേ സുരേഷ് കൃഷ്‌ണയും പ്രധാന വേഷത്തിലെത്തുന്നു. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. കൊച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു

ഛായാഗ്രഹണം - അഖിൽ ജോർജ്

എഡിറ്റിംഗ് - ചമൻ ചാക്കോ.

കലാ സംവിധാനം - നിമിഷ് എം. താനൂർ.

മേക്കപ്പ് - റോണക്സ് സേവ്യർ .

കോസ്‌റ്റ്യും ഡിസൈൻ- മഷർ ഹംസ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രാജേഷ് അടൂർ.

അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - അശ്വിൻ മോഹൻ, വിഷ്ണു വൈശാഖ്, വിഷ്‌ണു രവി.

സ്റ്റിൽസ്- ബിജിത്ത് ധർമ്മടം.

സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ്.

ഫിനാൻസ് കൺട്രോളർ-ശിവകുമാർ പെരുമുണ്ട.

എക്സികുട്ടീവ് പ്രൊഡ്യൂസർ - സുധർമ്മൻ വള്ളിക്കുന്ന്.

കോ പ്രൊഡ്യൂസർ-അരുൺ ഡി. ജോസ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് വേണുഗോപാൽ.

പ്രൊഡക്ഷൻ കൺട്രോളർ - ശ്രീക്കുട്ടൻ.

പിആർഒ- വാഴൂർജോസ്.

Mamitha Baiju-Sangeeth Pradap movie begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ഒരു സതീശന്‍ മാത്രമല്ല, ഒരുപാട് സതീശന്മാരുണ്ട്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് രഹസ്യ ഫോര്‍മുല നല്‍കി: കെ സുധാകരന്‍

അധികാരത്തിന്റെ ചതുരംഗക്കളം; പ്രത്യയശാസ്ത്രങ്ങൾ പോരാടിയ ബംഗാളിന്റെ ചോരമണക്കുന്ന രാഷ്ട്രീയ ചരിത്രം

വെയിലത്ത് കയ്യിൽ കരുതാം സ്കാഫ്, വേനൽക്കാലത്ത് മുടിയുടെ സംരക്ഷണം ഇങ്ങനെ

ഗ്യാരണ്ടീഡ് റിട്ടേണ്‍ ആണോ ആഗ്രഹിക്കുന്നത്?; അറിയാം 7.5 ശതമാനത്തിനേക്കാള്‍ മികച്ച വരുമാനം നൽകുന്ന അഞ്ചു സര്‍ക്കാര്‍ സ്‌കീമുകള്‍

'ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും, അർഹനായവനെ അനർഹനാക്കരുത്'; സതീശനെ പിന്തുണച്ച് ഭദ്രൻ

SCROLL FOR NEXT