Mamitha Baiju, Suriya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അന്ന് സൂര്യ സാറിനെ കാണാൻ വീട്ടിൽ നിന്ന് വിട്ടില്ല, പക്ഷേ ഇന്ന് അദ്ദേഹത്തിനൊപ്പം ഒരു പടത്തിൽ'; വൈറലായി മമിതയുടെ വാക്കുകൾ

അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. മമിത ബൈജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ കേരള പ്രീ റിലീസ് ഇവന്റിൽ സൂര്യയെക്കുറിച്ച് മമിത പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

"ഒരു ഫാൻ ​ഗേൾ എന്ന നിലയിൽ വിശ്വനാഥ് ആൻഡ് സൺസ് കാണാൻ ഞാനും കാത്തിരിക്കുകയാണ്. 2015 ൽ കൊച്ചി ലുലു മാളിൽ ഒരു ഇവന്റിനായി സൂര്യ സാർ എത്തിയിരുന്നു. അന്ന് ഞാൻ എട്ടാം ക്ലാസിലും എന്റെ ചേട്ടൻ പതിനൊന്നിലും പഠിക്കുകയാണ്. അന്ന് ചേട്ടനും ചേട്ടന്റെ കൂട്ടുകാരും കൂടെ സൂര്യയെ കാണാൻ ലുലുവിലേക്ക് പോയി.

എനിക്കും സൂര്യ സാറിനെ കാണാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്നെ പേരന്റ്സ് വിട്ടില്ല. അന്ന് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വരിക എന്നത് തന്നെ വലിയ കാര്യമാണ്. അത് ടാസ്ക് ആയതുകൊണ്ട് എന്നെ വിട്ടില്ല. അന്ന് ചേട്ടൻ സൂര്യ സാറിനെ കണ്ടു ഫോട്ടോ എടുത്തു തിരിച്ചുവന്നു. അത് എന്നെ കാണിച്ചപ്പോൾ എനിക്ക് വിഷമമായി.

പക്ഷേ ഇന്ന് ട്രിവാൻഡ്രം ലുലു മാളിൽ സാറിന്റെ കൂടെ സാറിന്റെ പടത്തിൽ അഭിനയിച്ച് ഇവിടെ നിൽക്കാൻ പറ്റുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് വലിയ ഭാഗ്യമാണ്".- മമിത പറഞ്ഞു. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Mamitha Baiju share her experience with Suriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പി സി ജോര്‍ജ് പോലും എനിക്കെതിരെ പറഞ്ഞിട്ടില്ല, ഷോണ്‍ ഓവറാണ്'; പ്രതികരിച്ച് ജി സുധാകരന്‍

30 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചാല്‍ എന്തുചെയ്യണം?; അറിയാം നടപടിക്രമം

സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ല: അസൂയക്കും കഷണ്ടിക്കും മാത്രമാണ് മരുന്നില്ലാത്തതെന്ന് മന്ത്രി കെ. മുരളീധരൻ

'നന്നായി പഠിപ്പിക്കുക, നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക, അതായിരുന്നു മനസിൽ'; മകളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് മനോജ് കെ ജയൻ

മദ്യപിച്ച് കാറോടിച്ച് അപകടമുണ്ടാക്കി; കോസ്റ്റൽ പൊലീസ് എസ്ഐക്ക് സസ്പെൻഷൻ