വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന നിലയിൽ ആദ്യം മുതലേ വൻ ഹൈപ്പ് കിട്ടിയ ചിത്രമാണ് ജന നായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിങ് തീർന്നതായി നടി പൂജ ഹെഗ്ഡെയും അറിയിച്ചിരുന്നു. മലയാളി താരം മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ പൂജ ചടങ്ങിൽ വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മമിത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വൻ വരവേൽപ്പാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മമിത. സൂപ്പർ കൂൾ ആയ മനുഷ്യന്‍ എന്നാണ് നടി വിജയ്‌യെ വിശേഷിപ്പിച്ചത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മമിത.
"കൃത്യനിഷ്ഠയുള്ള ആളും വളരെ കൂളായ വ്യക്തിയുമാണ് ദളപതി വിജയ്. ഒരു നല്ല കേൾവിക്കാരൻ ആണ് വിജയ് സാർ. ഞാൻ എപ്പോഴും എന്തെങ്കിലും ഒക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അദ്ദേഹം അതെല്ലാം മൂളി കൊണ്ട് കേട്ടുകൊണ്ടിരിക്കും. അത് കഴിഞ്ഞായിരിക്കും എനിക്ക് ബോധം വരുന്നത് ഇങ്ങനെ ഒന്നും പറയാൻ പാടില്ലല്ലോ എന്നോർത്ത്. ഒരു സൂപ്പർ കൂൾ മനുഷ്യൻ ആണ് അദ്ദേഹം", -മമിത പറഞ്ഞു.
ചിത്രത്തിൽ നടിക്ക് വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. പ്രേമലു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ വിജയ്‌ക്കൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം മമിത പങ്കുവച്ചിരുന്നു. ഇത് വൈറലായി മാറുകയും ചെയ്തിരുന്നു. വിജയ് അഭിനയം നിർത്തുന്നു എന്ന് കേട്ടപ്പോൾ 'ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ' എന്നാണ് തന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത. വിജയ് സിനിമകൾ തിയറ്ററുകളിൽ ആഘോഷമാണ്.
അത് മിസ് ചെയ്യും. ഗില്ലി മുതൽ താൻ ഒരു കട്ട ഫാനാണെന്നും മമിത അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2026 ജനുവരി 9 ന് ആണ് 'ജന നായകൻ' തിയറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
Actress Mamitha Baiju has spoken about her interaction with the Superstar Vijay, And also she spoke Jana Nayagan movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates