ചിത്രം: ഫേസ്ബുക്ക് 
Entertainment

ഇത് മൈക്കിൾ, ​മാസ് ലുക്കിൽ മമ്മൂട്ടി; ഭീഷ്മ പർവം കാരക്റ്റർ പോസ്റ്റർ

മീശ പിരിച്ചുവച്ച് കൂളിങ് ​ഗ്ലാസ് വച്ചുള്ള താരത്തിന്റെ മാസ് ലുക്ക് ആരാധകർക്കിടയിൽ വൈറലാവുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവത്തിന്റെ കാരക്റ്റർ പോസ്റ്റർ പുറത്ത്. മൈക്കിൾ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററിൽ മമ്മൂട്ടിയെ കാണുന്നത്. മീശ പിരിച്ചുവച്ച് കൂളിങ് ​ഗ്ലാസ് വച്ചുള്ള താരത്തിന്റെ മാസ് ലുക്ക് ആരാധകർക്കിടയിൽ വൈറലാവുകയാണ്. 

വൈറലായി പോസ്റ്റർ

പുതുവർഷം പ്രമാണിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം പ്രഖ്യാപിച്ചതു മുതൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് ഭീഷ്മ വർധൻ എന്നാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ​ഗെറ്റപ്പുകൾ നേരത്തെ തരം​ഗമായി മാറിയിരുന്നു.

ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും വീണ്ടും

ബി​ഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ്. ബി​ഗ് ബിയുടെ രണ്ടാം ഭാ​ഗമായ ബിലാലും ഇരുവരുടേതുമായി പുറത്തുവരാനുണ്ട്.  സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !