മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും കുടുംബസമേതം  ഫെയ്‌സ്ബുക്ക്
Entertainment

മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുടുംബസമേതം; ചിത്രം പങ്കിട്ട് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മലയാള സിനിമയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകര്‍ത്തിയ ചിത്രമാണ് താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുല്‍, മാധവ്, ഭാഗ്യ, ഭാവ്‌നി എന്നിവര്‍ക്കൊപ്പം മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ചിത്രത്തിലുണ്ട്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മലയാള സിനിമയില്‍ നിന്ന് നിരവധി പേര്‍ പങ്കെടുത്തിരുന്നു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഗുരുവായൂരിലും ഭാഗ്യയുടെ വിവാഹ ചടങ്ങ് കാണാനെത്തിയിരുന്നു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ദിലീപ്, ജയറാം, ബിജു മേനോന്‍ തുടങ്ങിയ താര നിരയും ഉണ്ടായിരുന്നു.

പിന്നീട് ജനുവരി 19ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് സിനിമാ സുഹൃത്തുക്കള്‍ക്കായി പ്രത്യേക വിരുന്നും സുരേഷ് ഗോപി നടത്തി. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് മക്കളായ ദുല്‍ഖര്‍, സുറുമി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍ എന്നിവര്‍ വിവാഹ സല്‍ക്കാരത്തിന് എത്തിയിരുന്നു. തുടര്‍ന്ന് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി 20ന് തിരുവനന്തപുരത്തും റിസപ്ഷന്‍ നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി