മോഹൻലാൽ-മമ്മൂട്ടി ചിത്രം(mohanlal - mammootty) ഫെയ്സ്ബുക്ക്
Entertainment

രഹസ്യം പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം; 'മോഹൻലാൽ-മമ്മൂട്ടി' ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

ചിത്രത്തിന്റെ ബാക്കി അപ്‌ഡേറ്റുകൾ KSRTCപേജിൽ വരുമെന്ന് ആരാധകർ

സമകാലിക മലയാളം ഡെസ്ക്

സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ (Mohanlal) - മമ്മൂട്ടി (Mammootty) കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മഹേഷ് നാരയണൻ ചിത്രം. പേരിടാത്ത ഈ മൾട്ടീസ്റ്റാർ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയത് മുതൽ തന്നെ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യൽ മീഡിയയിൽ ഇടംപിടാക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് എട്ടാമത്തെ ഷഡ്യൂൾ ചിത്രീകരണത്തിനായി നടൻ മോഹൻലാൽ ശ്രീലങ്കയിലേക്ക് തിരിച്ചത്. ശ്രീലങ്കൻ ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റാണ് ചിത്രത്തെ ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ചിത്രത്തിന്റെ പുതിയ ഷഡ്യൂളിനായി ശ്രീലങ്കയിലേക്ക് എത്തിയ താരത്തെ സ്വാ​ഗതം ചെയ്യ്തുകൊണ്ട് ശീലങ്കൻ ടൂറിസം അവരുടെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത പോസ്റ്റിലാണ് ചിത്രത്തിന്റെ ടൈറ്റിൽ ലീക്കായത്.'പേട്രിയറ്റ്' എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത 'തെന്നിന്ത്യന്‍ ഇതിഹാസം' മോഹന്‍ലാല്‍, രാജ്യത്തെ സിനിമാ ചിത്രീകരണസൗഹൃദമെന്ന് വിശേഷിപ്പിച്ചു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്.

അതേസമയം ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല. പോസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി നിരവധി ആരാധകരാണ് എത്തുന്നത്. സിനിമയുടെ പേര് ശ്രീലങ്കൻ ടൂറിസം പേജ് വെളിപ്പെടുത്തി, ബാക്കി അപ്ഡേറ്റുകൾ കെഎസ്ആർടിസി പേജ് വഴിയോ അല്ലെങ്കിൽ എയർ ലൈൻസ് വഴിയോ പുറത്തുവിടുമെന്നാണ് ആരാധകർ പരിഹസിക്കുന്നത്. വളരെ രഹസ്യമായി സൂക്ഷിച്ച സിനിമയുടെ പേര് ഇത്തരത്തിൽ പുറത്തായതില്‍ ഫാൻസിന്റെ പ്രതിഷേധവും ഉണ്ട്.

മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശന രാജേന്ദ്രനും അടക്കമുള്ളവര്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുക.സിനിമയുടെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിലാണ് ആരംഭിച്ചത്. അതിനു പിന്നാലെ ലണ്ടൻ, ഡെൽഹി, ഹൈദരാബാദ് തുടങ്ങിയ വിവിധ രാജ്യാന്തര-ദേശീയ ലൊക്കേഷനുകളിലായി ചിത്രീകരണം തുടരുമെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT