ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'സിബിഐ തലച്ചോർ'; മമ്മൂട്ടി ചിത്രത്തിന്റെ പേര് പുറത്ത്

സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് മോഷൻ പോസ്റ്ററായാണ് ടൈറ്റിൽ പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി സേതുരാമയ്യർ സിബിഐക്കായി കാത്തിരിക്കുന്നത്. ചിത്രത്തിന്റെ അഞ്ചാം ഭാ​ഗത്തേക്കുറിച്ചുള്ള ഓരോ വാർത്തകളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. സിബിഐ 5 ദി ബ്രെയ്ൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെയാണ് മോഷൻ പോസ്റ്ററായാണ് ടൈറ്റിൽ പുറത്തുവിട്ടത്.

നോൺ വയലന്റ് ഇൻവസ്റ്റി​ഗേറ്റർ

ചുവന്ന കുറിയും തൊട്ട് കൈ പിന്നിൽ കെട്ടി നിൽക്കുന്ന മമ്മൂട്ടിയേയും പോസ്റ്ററിൽ കാണാം. ലോകത്തിലെ ഏറ്റവും സമാധാന പ്രിയനായ അന്വേഷണ ഉദ്യോ​ഗസ്ഥൻ എന്നും സേതുരാമയ്യർ സിബിഐയെക്കുറിച്ച് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്. എന്തായാലും  ആരാധകർക്കിടയിൽ വൈറലാവുകയാണ് വിഡിയോ. 

സേതുരാമയ്യരുടെ നാല് സൂപ്പർഹിറ്റുകൾ

എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗം ഒരുക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം എത്തി. ഇത് വൻ വിജയമായതോടെയാണ് 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തത്. 13 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാ​ഗം എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT