Kalamkaval വിഡിയോ സ്ക്രീൻഷോട്ട്‌‌‌
Entertainment

'എന്റെ പേര് അങ്ങനെ എഴുതാൻ പറ്റില്ലല്ലോ... മ മൂട്ടിൽ എന്നല്ലേ വരൂ'; ചിരി പടർത്തി മമ്മൂട്ടിയുടെ വാക്കുകൾ

'വിനായകനെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിൽ സന്തോഷം മമ്മൂക്ക'

Author : സമകാലിക മലയാളം ഡെസ്ക്

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കളങ്കാവൽ. നവാ​ഗതനായ ജിതിൻ കെ ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനായകനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. താൻ ചിത്രത്തിൽ പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്ന് മമ്മൂട്ടി തന്നെ പ്രീ റിലീസ് ഇവന്റിൽ പറഞ്ഞിരുന്നു.

കളങ്കാവൽ ടീസറിൽ നടൻ വിനായകന്റെ പേര് എഴുതി കാണിക്കുന്നത് രണ്ട് നിറത്തിലാണ്. വി നായകൻ എന്നാണ് അദ്ദേഹത്തിന്റെ പേര് ടീസറിലും മറ്റുമുണ്ടായിരുന്നത്. ഇപ്പോഴിതാ അതിന് പിന്നിലെ കാരണത്തേക്കുറിച്ച് പറയുകയാണ് മമ്മൂട്ടി.

"വി നായകൻ എന്ന് വച്ചാൽ, നായകനെ മാത്രമാണ് ഡോമിനേറ്റ് ചെയ്യുന്നത്. വിനായകനാണ് നായകൻ. അങ്ങനെയാണ് വി എടുത്ത് കളഞ്ഞിട്ട് നായകൻ എന്നാക്കിയത്. കിട്ടുന്ന ചാൻസിലൊക്കെ അല്ലേ പറ്റുകയുള്ളൂ. എന്റെ പേര് വയ്ക്കുമ്പോൾ അങ്ങനെ എഴുതാൻ പറ്റില്ലല്ലോ. മ മൂട്ടിൽ എന്നല്ലേ വരൂ".- മമ്മൂട്ടി പറഞ്ഞു.

വിനായകനെ ഇങ്ങനെ ചേർത്ത് പിടിക്കുന്നതിൽ സന്തോഷം മമ്മൂക്ക എന്നാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ. "സംസാരിക്കാൻ അറിയില്ലെങ്കിലും നന്നായി അഭിനയിക്കാൻ വിനായകന് അറിയാം. ക്ലാസിൽ കുസൃതി കാണിക്കുന്ന ഒരുപാട് കുട്ടികളുണ്ടാകും. പക്ഷേ കുസൃതി കാണിക്കുന്നവരോട് നമുക്കൊരു വാത്സല്യം തോന്നും.

അങ്ങനെയൊരു കുസൃതിക്കാരനാണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതി കാണിക്കുമെങ്കിലും നമുക്ക് എല്ലാവർ‍ക്കും ഒരു വാത്സല്യം ഇയാളുടെ സിനിമകൾ കാണുമ്പോൾ തോന്നും. ഇത് നമ്മൾ അല്ലാതെ കാണുന്ന വിനായകനാണോ എന്ന് തോന്നിപ്പോകും.

അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാൾ നല്ലതാണ്. ശരിക്കും കാണാത്തതു കൊണ്ടാണ്".- മമ്മൂട്ടി പറഞ്ഞു. ജിബിൻ ​ഗോപിനാഥ്, രജിഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡിസംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Cinema News: Actor Mammootty funny speech in Kalamkaval pre release event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'നീയാണ് എന്റെ അസത്ത്', ശാന്തിക്ക് ആശംസയുമായി ഡൊമിനിക് അരുൺ; 'തല്ലുകൊള്ളിക്ക് നന്ദി'യെന്ന് നടി

'ഇടതുപക്ഷമാകാന്‍ പുസ്തകം വായിക്കുന്ന വലതുപക്ഷം'; ആശയം സ്വീകരിക്കാന്‍ പറ്റാത്തവരുടെ കുറുക്കുവഴി: ഡോ ഇക്ബാല്‍ ബാപ്പുക്കുഞ്ഞ്

ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ...

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 751 lottery result

SCROLL FOR NEXT