ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

അരമതിലിൽ ഇരുന്ന് വിശേഷം പറയുന്ന മമ്മൂട്ടിയും ജ്യോതികയും; കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശംസിച്ച് സൂര്യ

​ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ. ചിത്രത്തിന്റെ വിശേഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും ഒന്നിച്ചുള്ള ചിത്രമാണ് പുറത്തുവന്നത്. 

ഇരുവരും വീടിന്റെ അരമതിലിൽ ഇരുന്ന് വിശേഷം പറയുന്നതാണ് പോസ്റ്റരിൽ. എന്തായാലും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റർ. 
സൂപ്പർസ്റ്റാർ സൂര്യയും പോസ്റ്റർ പങ്കുവച്ചു. ഹൃദയം കവരുന്ന ആഴത്തിലുള്ള മനോഹരമായി എഴുതിയ സിനിമ വരുന്നുണ്ട് എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ കുറിച്ചത്. 

ഷൂട്ടിങ് പുരോ​ഗമിക്കുന്ന ചിത്രത്തിന്റെ സെറ്റിലേക്ക് കഴിഞ്ഞ ദിവസം സൂര്യ എത്തിയിരുന്നു. ബിരിയാണി വിളമ്പിയാണ് മമ്മൂട്ടി സൂര്യയെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

​ഗ്രേറ്റ് ഇന്ത്യൻ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. സാലു കെ. തോമസ്സാണ് ഛായാഗ്രാഹകന്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT