Aaro – Someone ഫെയ്സ്ബുക്ക്
Entertainment

മമ്മൂട്ടി കമ്പനിയുടെ ഷോർട്ട് ഫിലിം വരുന്നു; സംവിധായകൻ രഞ്ജിത്, നായികയെയും നായകനെയും മനസിലായോ?

വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റുകൾ സമ്മാനിച്ച നിർമാണ കമ്പനിയാണ് മമ്മൂട്ടി കമ്പനി. ഇപ്പോഴിതാ മമ്മൂട്ടി കമ്പനി പങ്കുവച്ചിരിക്കുന്ന ഒരു പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. കയ്യിലൊരു കട്ടനും എരിയിരുന്ന സി​ഗരറ്റുമായി നിൽക്കുന്ന നായകനെയും അരികിലേക്ക് നടന്നടുക്കുന്ന നായികയെയുമാണ് പോസ്റ്ററിൽ കാണാനാവുക. ഇരുവരുടെയും മുഖം പോസ്റ്ററിൽ വ്യക്തമല്ല.

മമ്മൂട്ടി കമ്പനിയുടെ പുതിയ ഷോർട്ട് ഫിലിമായ 'ആരോ- സംവണ്ണി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്. സംവിധായകൻ രഞ്ജിത് ആദ്യമായി സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും ആരോയ്ക്കുണ്ട്. വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷോർട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്.

ശ്യാമ പ്രസാദ്, മഞ്ജു വാര്യർ, അസീസ് നെടുമങ്ങാട് എന്നിവരാണ് ഷോർട്ട് ഫിലിമിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മഞ്ജു വാര്യരെയും ശ്യാമ പ്രസാദിനെയുമാണ് പോസ്റ്ററിൽ കാണാനാവുക.

വി ആർ സുധീഷ് ആണ് കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ബിജിബാലിന്റേതാണ് സം​ഗീത സംവിധാനം. പ്രശാന്ത് രവീന്ദ്രനാണ് ഛായാ​ഗ്രഹണമൊരുക്കുന്നത്. മമ്മൂട്ടിയെ നായകനാക്കി ഒട്ടേറെ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകനാണ് രഞ്ജിത്.

Cinema News: Mammootty Kampany upcoming short film Aaro Someone first look.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

SCROLL FOR NEXT