മമ്മൂട്ടി (Mammootty)  ഇൻസ്റ്റ​ഗ്രാം
Entertainment

'കാര്യമായിട്ട് ഒന്നുമില്ല'; സോഷ്യൽ മീഡിയ തൂക്കി മമ്മൂക്കയുടെ പുതിയ ഫോട്ടോ

മൊബൈലിൽ കാര്യമായി നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക.

Author : സമകാലിക മലയാളം ഡെസ്ക്

ഒരു ഫോട്ടോ കൊണ്ട് സോഷ്യൽ മീഡിയ ഇളക്കി മറിക്കാറുണ്ട് നടൻ മമ്മൂട്ടി പലപ്പോഴും. ഇപ്പോഴിതാ മെ​ഗാ സ്റ്റാറിന്റെ ഏറ്റവും പുതിയ ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത് നാസിർ മുഹമ്മദ് ആണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി മാറുകയും ചെയ്തു.

'കാര്യമായിട്ട് ഒന്നുമില്ല, ഇറ്റ്സ് ജസ്റ്റ് എ ചാറ്റ് ടൈം’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മൊബൈലിൽ കാര്യമായി നോക്കിയിരിക്കുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണാനാവുക. ഇളം പച്ച നിറത്തിലെ ഷർട്ട് ആണ് മമ്മൂട്ടി ധരിച്ചിരിക്കുന്നത്.

നിർമാതാവും മമ്മൂട്ടിയുടെ മേക്കപ്പ്മാനുമായ ജോർജും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്. ആരോഗ്യപരമായ ചില കാരണങ്ങളാൽ സിനിമയിൽ നിന്നും അൽപം ഇടവേള എടുത്തിരിക്കുന്ന മെഗാ സ്റ്റാര്‍ തിരിച്ചെത്താൻ മലയാള സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ആരാധകർ കാത്തിരിക്കുന്ന ചിത്രം. മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Mega Star Mammootty latest photo goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT