മമ്മൂട്ടി കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറിനും ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയ്ക്കുമൊപ്പം/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

കേന്ദ്രമന്ത്രിയേയും ബിസിസിഐ വൈസ് പ്രസിഡന്റിനേയും കണ്ട് മമ്മൂട്ടി; ചിത്രങ്ങൾ പങ്കുവച്ച് പിഷാരടി

ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയും അവർക്കൊപ്പമുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിന്റെ അഭിമാനമാണ് മമ്മൂട്ടി. ഇപ്പോൾ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് താരം. ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാം​ഗവുമായ രാജീവ് ശുക്ലയും അവർക്കൊപ്പമുണ്ടായിരുന്നു. നടൻ പിഷാരടിയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

ജീവിതത്തിലെ ചില നിമിഷങ്ങൾ അസാധാരണമാണ് എന്ന കുറിപ്പിലാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്. അനൗദ്യോ​ഗിക കൂടിക്കാഴ്ചയായിരുന്നെന്നും പോസ്റ്റിൽ പറയുന്നു. കേരളത്തിൽ നിന്നുള്ള എംപി ജോൺ ബ്രിട്ടാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

'കണ്ണൂര്‍ സ്‍ക്വാഡ്' എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മുംബൈ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തീകരിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത് വയനാട് ആണ്. റോബി വര്‍ഗീസ് രാജാണ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ആയിരുന്നു മമ്മൂട്ടിയുടെ അവസാനം പുറത്തുവന്ന ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും