വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

ഒരേ കുടുംബം, മൂന്ന് ആത്മഹത്യ; കുറ്റാന്വേഷണത്തിന് 'ഫാ. ബെനഡിക്ട്'; ദി പ്രീസ്റ്റ് ടീസർ 

മാർച്ച് നാലിനാണ് സിനിമ റിലീസിനെത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റി'ൻറെ രണ്ടാമത്തെ ടീസർ പുറത്തെത്തി. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന സസ്പെൻസ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം ഫാ. ബെനഡിക്ടിനെ പരിചയപ്പെടുത്തുന്നുണ്ട് ഇപ്പോൾ പുറത്തുവിട്ട ടീസറിൽ. ഒരു മിനിറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ. മാർച്ച് നാലിനാണ് സിനിമ റിലീസിനെത്തുന്നത്.

ഒരേ വീട്ടിൽ സംഭവിക്കുന്ന മൂന്ന് തുടർ ആത്മഹത്യകളിലെ നിഗൂഢത അന്വേഷിക്കുകയാണ് ഫാ. ബെനഡിക്ട്. മരണങ്ങളിലെ ദുരൂഹത മാറ്റാനാണ് അദൃശ്യമായതിനെ തേടിയുള്ള കുറ്റാന്വേഷണം. ഒടുവിൽ ഇരുട്ടിലേക്ക് വെളിച്ചം വീശാൻ ഫാ. ബെനഡിക്ടിന് കഴിയുമോ എന്ന ചോദ്യമാണ് പ്രേക്ഷകർക്ക മുന്നിലുള്ളത്. 

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാൽ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്യാം മേനോനും ദീപു പ്രദീപും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന പ്രീസ്റ്റിന്റെ കഥ ജോഫിൻ തന്നെയാണ്. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്യൂമിനേഷൻസിൻറെയും ബാനറിൽ ആൻറോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം