ദി പ്രീസ്റ്റ് ടീസറിൽ നിന്ന് 
Entertainment

ഭയം നിറച്ച് മമ്മൂട്ടിയുടെ പ്രീസ്റ്റ്, ടീസർ വൈറൽ

നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ പുറത്ത്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നി​ഗൂഡത നിറക്കുന്ന ടീസറുമായാണ് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. ചിത്രത്തിൽ വൈദികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. 

ഹൊറർ ത്രില്ലറായാണ് ദി പ്രീസ്റ്റ് എത്തുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധികളെ തുടർന്ന് പകുതിയിൽ നിർത്തിവയ്ക്കേണ്ടതായി വന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂർത്തിയായത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്.  ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം വൈകാതെ തിയറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം