ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നന്ദ​ഗോപാൽ മാരാരുടെ മാസ് ഡയലോ​ഗ് പറഞ്ഞ് വിഡിയോ, കുട്ടിത്താരത്തെ തേടി മമ്മൂട്ടിയുടെ മെസേജ്

താരത്തിന്റെ സൂപ്പർഹിറ്റ് കഥാപാത്രമായ നന്ദ​ഗോപാൽ മാരാരായുള്ള കുട്ടിത്താരത്തിന്റെ പ്രകടനം കണ്ടതിന് പിന്നാലെയാണ് പ്രശംസയുമായി മമ്മൂട്ടി എത്തിയത്

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ആവർത്തന. ടിക്ടോക്കിൽ ഡബ്ല്മാഷ് ചെയ്താണ് ആവർത്ത കയ്യടി വാങ്ങാറുള്ളത്. കുട്ടിത്താരത്തിന്റെ വിഡിയോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ സൂപ്പർതാരം മമ്മൂട്ടിയെ അമ്പരപ്പിച്ചിരിക്കുകയാണ് ആവർത്തന. താരത്തിന്റെ സൂപ്പർഹിറ്റ് കഥാപാത്രമായ നന്ദ​ഗോപാൽ മാരാരായുള്ള കുട്ടിത്താരത്തിന്റെ പ്രകടനം കണ്ടതിന് പിന്നാലെയാണ് പ്രശംസയുമായി മമ്മൂട്ടി എത്തിയത്. 

വിഡിയോ വൈറൽ

നരസിംഹം സിനിമയിലെ നന്ദ​ഗോപാൽ മാരാരുടെ കോടതി രം​ഗമാണ് ഏഴു വയസുകാരിയായ ആവർത്തന ഡബ്സ്മാഷ് ചെയ്തത്. മമ്മൂട്ടിയുടെ കഠികട്ടി ഇം​ഗ്ലീഷ് ഡയലോ​ഗ് അനായാസമായാണ് അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതോടെ വിഡിയോ വൈറലായി. അതോടെയാണ് ആവർത്തനയെ തേടി മമ്മൂട്ടിയുടെ ശബ്ദസന്ദേശം എത്തിയത്. 

നല്ല നടിയായി മാറണമെന്ന് മമ്മൂട്ടി

'ആവർത്തന വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും ആവർത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറട്ടെ. അതിനുള്ളിൽ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴിൽ കണ്ടെത്തുക. അതിനു ശേഷം അഭിനയം തൊഴിലാക്കുക', മമ്മൂട്ടി പറഞ്ഞു. ആവർത്തന തന്നെയാണ് സന്തോഷവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മമ്മൂട്ടിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ആവർത്തന മറുപടിയും നൽകി. 

പാലക്കാട് സ്വദേശിനിയായ ആവര്‍ത്തന ടിക് ടോക്കിലൂടെയാണ് വൈറലാവുന്നത്. കെ.കെ ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം ഡബ്സ്മാഷ് ചെയ്താണ് ഈ കു‍ഞ്ഞ് മിടുക്കി വൈറലായത്. ഇപ്പോൾ സിനിമയിലേക്കും ചുവടുവച്ചിരിക്കുകയാണ് ഈ കുട്ടിത്താരം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT