Mammootty വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'അമ്മ'യിലെ പ്രശ്നങ്ങൾ ശരിയായിക്കോളും, എല്ലാം കാത്തിരുന്ന് കാണാം; അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ', പ്രതികരിച്ച് മമ്മൂട്ടി

നടക്കട്ടെ, തീരുമാനം ആയിക്കോളും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളിൽ‍ തന്റെ നിലപാട് വ്യക്തമാക്കി നടൻ മമ്മൂട്ടി. പത്മഭൂഷൺ ഏറ്റുവാങ്ങിയ ശേഷം ഡൽഹിയിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. സംഘടനയിലെ പ്രശ്നങ്ങൾ വലിയ കാര്യങ്ങളല്ലെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും മമ്മൂട്ടി പറഞ്ഞു.

സിനിമയിലെ അഞ്ച് പതിറ്റാണ്ടു കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. പുരസ്കാരം സ്വീകരിച്ചതിൽ താൻ അതീവ സന്തുഷ്ടനാണെന്നും ഇരട്ടി സന്തോഷം ഉണ്ടെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പങ്കുവെച്ചു.

"നടക്കട്ടെ, തീരുമാനം ആയിക്കോളും, കുഴപ്പമില്ല. എല്ലാം കാത്തിരുന്നല്ലേ കാണാൻ പറ്റുള്ളൂ ? അടുത്ത നിമിഷം നമ്മുടെ കയ്യിൽ അല്ലല്ലോ. എല്ലാ പ്രശ്നങ്ങളും ശരിയാവും. ശരിയാവണമല്ലോ, ശരിയായിക്കോളും. എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ ?."- മമ്മൂട്ടി പറഞ്ഞു.

അതേസമയം പത്മഭൂഷൺ ഏറ്റുവാങ്ങാൻ കുടുംബസമേതമാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കുവച്ചിരുന്നു. അതേസമയം 'അമ്മ' ജനറൽ ബോഡിയിലുണ്ടായ തർക്കത്തെ തുടർന്ന് ഭരണസമിതി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. 'അമ്മ' പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടുന്ന ഭരണസമിതിയാണ് രാജി വച്ചത്.

Mammootty reacts on AMMA controversy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹതകൾ നീങ്ങി; കല്ലറയിലുള്ളത് രേഖകളിലുള്ള രണ്ട് മൃതദേഹങ്ങൾ മാത്രം

ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ: വടക്കഞ്ചേരി പഞ്ചായത്ത് അംഗത്തിന്റെ നടപടി അസാധുവാക്കി ഹൈക്കോടതി

'ഇതിലും ഭേദം മരിക്കുന്നതാണെന്ന് അച്ഛന്‍'; വീടും പറമ്പും പാടവും എന്നെയേല്‍പ്പിച്ച് ആറ് മാസം കഴിഞ്ഞ് പുള്ളി പോയി: ധ്യാന്‍

UCSL: ഷിപ്പ് ബിൽഡിംഗ് മേഖലയിൽ ജോലി നേടാം; എൻജിനിയറിങ് ബിരുദം, മികച്ച ശമ്പളം

മകളുടെ ഉപരിപഠനത്തിന് പ്രതിദിനം 233 രൂപ നീക്കിവെയ്ക്കാമോ?, 40 ലക്ഷം സമ്പാദിക്കാം; ഗ്യാരണ്ടീഡ് സ്‌കീം