ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'ബോക്സ് ഓഫിസിനെ തൂക്കിയടിക്കാൻ പോകുന്നെ', കൈ പിന്നിൽ കെട്ടി നടന്നു പോകുന്ന സേതുരാമയ്യർ സിബിഐ; ചിത്രം വൈറൽ

ഒഫീഷ്യൽ ലീക്ക് എന്ന അടിക്കുറിപ്പിലാണ് മമ്മൂട്ടി ഫോട്ടോ പോസ്ററ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

സേതുരാമയ്യർ സിബിഐ ആയി അഞ്ചാം തവണയും പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് മധു. കെ മധു സംവിധാനം ചെയ്യുന്ന സിബിഐ 5ന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്. അതിനിടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടി തന്നെയാണ് സേതുരാമയ്യരുടെ ആദ്യ ചിത്രം പങ്കുവച്ചത്. 

ഒഫീഷ്യൽ ലീക്ക്

കൈ പിന്നിൽ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണുന്നത്. ഒഫീഷ്യൽ ലീക്ക് എന്ന അടിക്കുറിപ്പിലാണ് മമ്മൂട്ടി ഫോട്ടോ പോസ്ററ് ചെയ്തത്. അതിന് പിന്നാലെ ചിത്രം സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ് ചിത്രം. അതിനിടെ ചിത്രത്തിന് നടൻ അജു വർ​ഗീസ് നൽകിയ കമന്റും ആരാധകരുടെ കയ്യടി നേടുകയാണ്. നാട്ടുകാരെ...ഓടി വരണേ... നാട്ടുകാരെ....ഓടി വരനെ.... ബോക്സ് ഓഫിസ് തൂകിയടി നടക്കാൻ പോകുന്നെ.- എന്നാണ് അജു വർ​ഗീസ് കുറിച്ചത്. 

1988ലാണ് മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് പുറത്തിറങ്ങിയത്. പിന്നീട്  ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോൾ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാ​ഗത്തിലെന്നാണ് റിപ്പോർട്ടുകൾ. മുകേഷ്, രൺജി പണിക്കർ, സൗബിൻ ഷാഹിർ, സായ് കുമാർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ ഇട്ടിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ