വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മമ്മൂട്ടിയുടെ എക്സോർസിസം പവറിൽ തെറിച്ചുപോകുന്ന മഞ്ജു, പ്രീസ്റ്റിലെ വിഎഫ്എക്സ് രഹസ്യം, വിഡിയോ

നിലത്തെ രക്തത്തുള്ളികളിൽ മുതൽ മമ്മൂട്ടിയുടെ എക്സോർസിസത്തിന്റെ പവറിന്റെ പറന്നു പോകുന്ന മഞ്ജു വാര്യരിൽ വരെ വിഎഫ്എസ് ഉണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ഹൊറർ ത്രില്ലർ പ്രീസ്റ്റ് മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ലോക്ക്ഡൗൺ കാലത്തിനുശേഷം തിയറ്ററിൽ എത്തിയ ചിത്രത്തെ ആരാധകർ ഏറ്റെടുത്തു. പുരോഹിതന്റെ വേഷത്തിൽ എത്തിയ മമ്മൂട്ടിയുടെ പ്രേത വേട്ട പ്രേക്ഷകരെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിലെ വിഎഫ്എക്സ് ബ്രേക്ഡൗൺ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. 

നിലത്തെ രക്തത്തുള്ളികളിൽ മുതൽ മമ്മൂട്ടിയുടെ എക്സോർസിസത്തിന്റെ പവറിന്റെ പറന്നു പോകുന്ന മഞ്ജു വാര്യരിൽ വരെ വിഎഫ്എസ് ഉണ്ടായിരുന്നു. സഹോദരങ്ങളായ ലവൻ പ്രകാശും കുശൻ പ്രകാശും ചേർന്നാണ് ചിത്രത്തിന്റെ വിഎഫ്എക്സ് ചെയ്തത്. ഏതാണ്ട് ആറ് വർഷമായി വിഎഫ്എക്സ് രം​ഗത്തുള്ള ലവനും കുശനും 150ഓളം ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

നവാ​ഗതനായ ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്ത ചിത്ര ദൃശ്യഭം​ഗികൊണ്ട് വേറിട്ടു നിൽക്കുന്നതാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവർ ചേർന്നായിരുന്നു നിർമാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

പൂവമ്പഴത്തിന് പകരമാവില്ല ഓറഞ്ച്! ലൈംഗിക ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

SCROLL FOR NEXT