ഏജന്റ് പോസ്റ്റർ, മമ്മൂട്ടി/ ഫേയ്സ്ബുക്ക് 
Entertainment

തെലുങ്കിൽ വില്ലനാകാൻ മമ്മൂട്ടി? എത്തുന്നത് അഖിൽ അക്കിനേനിയുടെ ഏജന്റിൽ

സരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റിലാണ് താരം നെ​ഗറ്റീവ് ഷേഡിൽ എത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം മമ്മൂട്ടി വില്ലൻ റോളിൽ തെലുങ്കിൽ അഭിനയിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റിലാണ് താരം നെ​ഗറ്റീവ് ഷേഡിൽ എത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഖിൽ അക്കിനേനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. 

 'സൈറാ നരസിംഹ റെഡ്ഡി' ഉൾപ്പടെയുള്ള സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സുരേന്ദർ റെഡ്ഡി. എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്‍റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ 'ബോണി'ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് അഖിലിന്‍റെ കഥാപാത്രത്തെ തയാറാക്കിയിക്കുന്നത്. പുതുമുഖം സാക്ഷി വൈദ്യ നായികയാവുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ മാസം ഹൈദരാബാദില്‍ ആരംഭിക്കും. 

യാത്ര എന്ന ചിത്രത്തിൽ മുൻമുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായാണ് താരം അവസാനമായി തെലുങ്കിൽ അഭിനയിച്ചത്. ശക്തമായ കഥാപാത്രം വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയായിരുന്നു ചിത്രം. മഹി വി രാഘവാണ് ചിത്രത്തിന് രചനയും സംവിധാനവും ഒരുക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന