മൂന്ന് പതിറ്റാണ്ടിനു ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്നു എന്ന വാർത്ത മലയാള സിനിമാ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. 'പദയാത്ര' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന എട്ടാമത്തെ ചിത്രം കൂടിയാണ് പദയാത്ര. ഇന്ദ്രൻസ്, ഗ്രേസ് ആന്റണി, ശ്രീഷ്മ ചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നതും അടൂർ ഗോപാലകൃഷ്ണനും കെ വി മോഹൻകുമാറും ചേർന്നാണ്. ഷെഹനാദ് ജലാൽ ആണ് ഛായാഗ്രഹണം. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. 1993 ൽ പുറത്തിറങ്ങിയ 'വിധേയൻ' ആയിരുന്നു മമ്മൂട്ടി- അടൂർ കൂട്ടുകെട്ടിൽ പുറത്തറിങ്ങിയ അവസാന ചിത്രം.
മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് പദയാത്ര. അനന്തരം (1987), മതിലുകള്‍ (1990), വിധേയന്‍ (1993) എന്നിവയാണ് ഇതിനോടകം ചെയ്ത മൂന്ന് ചിത്രങ്ങള്‍.
എന്നാൽ ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 1994 ൽ പുറത്തിറങ്ങിയ ‘വിധേയന്’ ശേഷം 31 വർഷങ്ങൾക്കിപ്പുറമാണ് മമ്മൂട്ടിയും അടൂർ ഗോപാലകൃഷ്ണനും ഒരുമിച്ച് സിനിമ ചെയ്യുന്നത്. വിധേയനിലെ ‘ഭാസ്കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
മമ്മൂട്ടിയല്ലാതെ മറ്റൊരാളെ ചിത്രത്തിനായി പരിഗണിച്ചിരുന്നില്ലെന്ന് അടൂർ ഗോപാലകൃഷ്ണൻ മുൻപ് പറഞ്ഞിരുന്നു. അതേസമയം കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വില്ലനായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചത്താ പച്ച എന്ന സിനിമയിൽ അതിഥി വേഷത്തിലും മമ്മൂട്ടി എത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates