Ramesh Pisharody on Mammootty ഇന്‍സ്റ്റഗ്രാം
Entertainment

ഹൈദരാബാദില്‍ നിന്നും മമ്മൂട്ടി പോവുക യുകെയിലേക്ക്; പാട്രിയറ്റ് ട്രെയ്‌ലര്‍ ഉടനെത്തുമെന്ന് രമേശ് പിഷാരടി

അധികം വൈകാതെ തന്നെ പാട്രിയറ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങും

അബിന്‍ പൊന്നപ്പന്‍

രോഗമുക്തി നേടി മമ്മൂട്ടി തിരികെ വരികയാണ്. പീഡയുടെ കാലം കഴിഞ്ഞു. ഇനി ഉയിര്‍പ്പിന്റെ നാളുകളാണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിലൂടെയാണ് മമ്മൂട്ടി വീണ്ടും കാമറയ്ക്ക് മുമ്പിലെത്തുക. ഹൈദരാബാദിലെ സെറ്റിലേക്ക് മമ്മൂട്ടി ഒക്ടോബര്‍ ഒന്നിന് എത്തുമെന്ന് സന്തോഷ വാര്‍ത്ത പങ്കിട്ടത് നിര്‍മാതാവ് ആന്റോ ജോസഫാണ്. ആരാധകര്‍ക്ക് ആവേശം പകരുകയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ് വാര്‍ത്ത.

ഹൈദരാബാദിലെ ഷെഡ്യൂളിന് ശേഷം മമ്മൂട്ടി പോവുക യുകെയിലേക്കാണെന്നാണ് നടനും മമ്മൂട്ടിയുടെ സന്തതസഹചാരിയുമായ രമേശ് പിഷാരടി അറിയിക്കുന്നത്. അതേസമയം അധികം വൈകാതെ തന്നെ പാട്രിയറ്റിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്നും പിഷാരടി അറിയിച്ചു.

''ഒക്ടോബര്‍ ഒന്നാം തിയ്യതി മഹേഷ് നാരായണന്റെ സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ മമ്മൂക്ക ജോയിന്‍ ചെയ്യും. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ലൊക്കേഷനിലേക്ക് എത്തുന്നത്. ഇതിന് മുമ്പ് മമ്മൂക്ക വരുന്നു, വന്നു കൊണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചിത്രങ്ങളൊക്കെയും വ്യജമാണ്.'' പിഷാരടി പറയുന്നു.

''യഥാര്‍ത്ഥത്തില്‍ ഒന്നാം തിയ്യതി അദ്ദേഹം ഹൈദരാബാദില്‍ ജോയിന്‍ ചെയ്യും. അവിടെ നിന്നും യുകെയിലേക്ക് പോകും. അവിടെയാണ് സിനിമയുടെ അടുത്ത ഷെഡ്യൂള്‍ നിശ്ചയിച്ചിരിക്കുന്നത്. അതുകഴിഞ്ഞായിരിക്കും ഒരുപക്ഷെ കേരളത്തിലേക്ക് എത്തുക. അദ്ദേഹം തിരിച്ചുവരുന്നു എന്നുള്ളത് വലിയ സന്തോഷമുള്ള കാര്യമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര ഒക്കെയുള്ള മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ താമസമില്ലാതെ വരും'' എന്നും പിഷാരടി പറയുന്നുണ്ട്.

'പ്രിയപ്പെട്ട മമ്മൂക്ക വരുന്നു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ ഒക്ടോബര്‍ ഒന്നുമുതല്‍. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാര്‍ത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്റെയും ബലത്തില്‍ അതിജീവിച്ചു. മമ്മുക്ക ഹൈദ്രാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. പ്രാര്‍ത്ഥനകളില്‍ കൂട്ടുവന്നവര്‍ക്കും, ഉലഞ്ഞപ്പോള്‍ തുണയായവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും' എന്നായിരുന്നു ആന്റോ ജോസഫിന്റെ കുറിപ്പ്.

Mammootty will go to UK after compeleting the Hyderbad schedule of Mahesh Narayanan movie. Ramesh Pisharody hints Patriot trailer will be out soon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SCROLL FOR NEXT