മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു (Mammootty) സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

മമ്മൂട്ടിയുടെ ഭാര്യാ പിതാവ് അന്തരിച്ചു

ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടൻ മമ്മൂട്ടിയുടെ(Mammootty) ഭാര്യാ പിതാവ് പി എസ് അബു (92) അന്തരിച്ചു. വാർധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. മുൻ സിഐടിയു വിഭാഗം മലഞ്ചരക്ക് കൺവീനറും മുൻ ഇളയ കോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

മട്ടാഞ്ചേരി സ്റ്റാർ ജം​ഗ്ഷനിലാണ് താമസം. ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ മകനാണ്.

മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മൂട്ടി (പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആറില്‍ ബിജെപിക്ക് 'പണി കിട്ടുമോ?', നേമത്തും വട്ടിയൂര്‍ക്കാവിലും വോട്ട് കുറഞ്ഞു; കൂടിയത് മലപ്പുറത്തും വടക്കന്‍ ജില്ലകളിലും, കണക്കുകള്‍ ഇങ്ങനെ

യുദ്ധം അവസാനിക്കുന്നു?; 45 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്ത് ഇറാനും അമേരിക്കയും, റിപ്പോര്‍ട്ട്

ഒറ്റയടിക്ക് 1320 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

എറണാകുളം ജില്ലയില്‍ ആറു സീറ്റ് നേടും; കേരളത്തില്‍ 80 മണ്ഡലങ്ങളില്‍ കടുത്ത മത്സരം: സാബു ജേക്കബ്

കരളിനെ കലിപ്പിലാക്കുന്ന രണ്ട് കാര്യങ്ങൾ, ഫാറ്റി ലിവർ സാധ്യത എങ്ങനെ കുറയ്ക്കാം

SCROLL FOR NEXT