'ഭ്രമയു​ഗം' ടീസറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'എന്റെ മനക്കലേക്ക് സ്വാ​ഗതം'; ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിൽ 'ഭ്രമയുഗം' ടീസർ

രാഹുല്‍ സദാശിവന്‍ സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന ചിത്രം 

Author : സമകാലിക മലയാളം ഡെസ്ക്

'ഭൂതകാല'ത്തിന് ശേഷം രാഹുല്‍ സദാശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'ഭ്രമയുഗ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അടിമുടി ഭയം ജനിപ്പിക്കുന്ന ടീസര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഇതേ വരെ പുറത്തിറങ്ങിയ പോസ്റ്ററുകളും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെയായിരുന്നു. ഇതുവരെ കാണാത്ത ഭാവത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ഹൗസ് ആയി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ആദ്യ നിര്‍മാണം സംരംഭമാണ് ഭ്രമയുഗം. അര്‍ജുന്‍ അശോകൻ, സിദ്ധാര്‍ത്ഥ് ഭരതൻ, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരിക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന്‍ ടിഡി രാമകൃഷ്ണന്റെതാണ് സംഭാഷണങ്ങള്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും. ഷെഹ്നാദ് ജലാലാണ് ഛായാ​ഗ്രഹണം. ചിത്രത്തിന് വേണ്ടി സം​ഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യരാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈനോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ഭ്രമയു​ഗം നിർമിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT