മംമ്ത മോഹൻദാസ് Instagram
Entertainment

'എന്റെ സിനിമയിൽ അതിഥി വേഷത്തിന് വിളിച്ചപ്പോൾ ആ നടി 'നോ' പറഞ്ഞു; സൂപ്പർ സ്റ്റാർ പദവി പിആറിലൂടെ ഉണ്ടാക്കുന്നത്'; മംമ്ത

താരം പറഞ്ഞ ആ നടി ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ.

സമകാലിക മലയാളം ഡെസ്ക്

സിനിമ മേഖലയിലെ വേർതിരിവുകളെക്കുറിച്ച് വെളിപ്പെടുത്തി നടി മംമ്ത മോഹൻദാസ്. ഒരു തമിഴ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ തുറന്നു പറച്ചിൽ. സൂപ്പർസ്റ്റാർ പോലെയുള്ള പദവികൾ വെറും പിആർ വർക്ക് ആണെന്നും അതു ജനങ്ങൾ കൊടുക്കുന്നതല്ലെന്നുമാണ് മംമ്ത പറയുന്നത്.

'സൂപ്പർതാര പദവി എന്നു പറയുന്നത് ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണ്. അല്ലാതെ പ്രേക്ഷകർ കൊടുക്കുന്നതല്ല. അതിപ്പോൾ ഏതു ഇൻഡസ്ട്രി ആയാലും അങ്ങനെ തന്നെ. അവർ പിആർ ആളുകളെ വച്ചു കാശ് കൊടുത്ത് ചെയ്യിപ്പിക്കുന്നതാണ്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ഞാൻ നായികയായി അഭിനയിച്ച ഒരുപാടു സിനിമകളിൽ നിരവധി നടിമാർ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്.

ഞാനൊരിക്കലും അവരുടെ ചിത്രം പോസ്റ്ററിൽ വയ്ക്കരുതെന്നോ അവരെ സിനിമയിൽ ഉൾപ്പെടുത്തരുതെന്നോ ഗാന ചിത്രീകരണത്തിൽ നിന്നു മാറ്റണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. കാരണം, സിനിമയിലെ എന്റെ ഇടത്തെക്കുറിച്ച് എനിക്ക് അരക്ഷിതത്വമില്ല. ഞാനും പല സിനിമകളിലും സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്. എന്റെ കരിയറിൽ എത്രയോ തവണ ഇടവേളകൾ സംഭവിച്ചിരിക്കുന്നു.

മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചു വരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഞാൻ നായികയായെത്തിയ ഒരു സിനിമയിൽ ഒരു അതിഥി വേഷത്തിനായി ആ നായികയെ വിളിച്ചപ്പോൾ അവർ നോ പറഞ്ഞു'. - മംമ്ത വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ മംമ്തയുടെ ഈ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. താരം പറഞ്ഞ ആ നടി ആരാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. മംമ്തയുടെ വിഡിയോയ്ക്ക് താഴെ മഞ്ജു വാര്യർ, നയൻതാര എന്നീ നടിമാരുടെ പേരുകളാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

SCROLL FOR NEXT