പൊന്നിയിൻ സെൽവൻ 2 ടീസറിൽ നിന്ന് 
Entertainment

മണി രത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ 2 എത്തുന്നു; റിലീസ് പ്രഖ്യാപിച്ചു

രണ്ടാം ഭാഗത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ആരാധകരിലേക്ക് എത്തിയ ചിത്രമായിരുന്നു മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍. ചിത്രം മികച്ച വിജയമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം ഏപ്രില്‍ 28നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുക. നിര്‍മാതാക്കളാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം ഭാഗത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. 

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ പറയുന്നത്. വന്‍ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. രാജരാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാര്‍ത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. 

മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, റഹ്മാന്‍, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മണിരത്‌നത്തിന്റെ തന്നെ മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രത്തിന്റെ നിര്‍മാണം. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തില്‍ സംഗാതം ഒരുക്കിയിരിക്കുന്നത്. രവി വര്‍മനാണ് ഛായാഗ്രഹണം. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. സെപ്റ്റംബറിലാണ് ലോകവ്യാപകമായി പൊന്നിയിന്‍ സെല്‍വന്‍ 1 റിലീസിന് എത്തിയത്. തമിഴിനൊപ്പം ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം എത്തി.  തമിഴ്‌നാട്ടില്‍ ഉള്‍പ്പടെ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തിയത്. തിയറ്റര്‍ റിലീസിനു പിന്നാലെ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT