തിരുവനന്തപുരത്ത് വച്ച് നടൻ മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റ സംഭവം വലിയ വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ. തന്റെ പേഴ്സ് കളഞ്ഞ് പോയ വിവരവും അത് തിരികെ എത്തിച്ച ദൈവത്തിന്റെ കരങ്ങളേയും കുറിച്ചാണ് മണിയൻപിള്ള രാജു കുറിച്ചിരിക്കുന്നത്.
പേഴ്സിൽ പൈസയും അതിനേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നുവെന്നും എല്ലാം നഷ്ടമായെന്ന് കരുതിയപ്പോഴാണ് ദൈവം ഓട്ടോക്കാരനായ സാബുവിന്റെ രൂപത്തിൽ വന്നതെന്നും നടൻ പറയുന്നു. തന്റെ വീട് അന്വേഷിച്ച് കണ്ടെത്തി സാബുവും ഭാര്യയുമാണ് പേഴ്സ് കൊണ്ടു തന്നതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മണിയൻപിള്ള രാജുവിന്റെ കുറിപ്പ്. നിരവധി പേരാണ് നടന്റെ കുറിപ്പിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചിലർ അഭിനന്ദിച്ചു കൊണ്ട് കമന്റ് ചെയ്തപ്പോൾ മറ്റു ചിലർ നടനെ വിമർശിക്കുകയും ചെയ്തു. ‘നന്ദി മാത്രമേ ഉള്ളോ ?’ എന്നൊരു വിമർശക കമന്റിന് മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള മറുപടിയും നൽകിയിട്ടുണ്ട്.
‘ബാക്കി എന്തു ചെയ്തു എന്നുള്ളത്, പോസ്റ്റില്‍ ഇടേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു നിരഞ്ജിന്റെ മറുപടി. അതേസമയം കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് പോകവേ നിരഞ്ജ് സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും നിരഞ്ജ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കുറിപ്പിന്റെ പൂർണരൂപം
നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി... കഴിഞ്ഞ ദിവസം എൻ്റെ പേഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയേക്കാൾ വില ഉള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോക്കാരൻ്റെ രൂപത്തിൽ വന്നത്...
എൻ്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്.. എൻ്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എൻ്റെ വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്..അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു... അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates