Manju Pathrose ഇൻസ്റ്റ​ഗ്രാം
Entertainment

'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ താനും തുടങ്ങിയെന്ന് നടി മഞ്ജു പത്രോസ്. അളിയൻസ് എന്ന പരമ്പരയുടെ ലൊക്കേഷനിൽ വച്ച് പങ്കുവച്ച വിഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. സബ്‌സ്‌ക്രിപ്ഷൻ പ്ലാറ്റ്‌ഫോമുകൾ വഴി ചിലർ നടത്തുന്ന മോശം പ്രവണതകൾ കാരണം ഈ ഫീച്ചറിനെക്കുറിച്ച് തുറന്നുപറയാൻ തനിക്ക് ചെറിയൊരു മടിയുണ്ടായിരുന്നുവെന്നും മഞ്ജു വ്യക്തമാക്കുന്നു.

ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ എന്ന ഫീച്ചറിനെക്കുറിച്ച് പൊതുവേയുള്ള തെറ്റിദ്ധാരണകളെക്കുറിച്ചും ദുരുപയോഗങ്ങളെക്കുറിച്ചും മഞ്ജു തുറന്നടിച്ചു. തന്റെ സബ്‌സ്‌ക്രിപ്ഷൻ പേജിൽ ആരാധകർ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് മഞ്ജു വ്യക്തമാക്കുന്നുണ്ട്. തെറ്റായ പ്രതീക്ഷകളോടെ ആരും പണം നൽകി സബ്സ്ക്രൈബ് ചെയ്യേണ്ടതില്ലെന്ന് താരം മുൻകൂട്ടി ഓർമിപ്പിച്ചു.

നിലവിൽ രണ്ടു പേർ ഇതിനോടകം തന്നെ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു എന്നും അഞ്ചു പേരായാൽ പോലും താൻ കൃത്യമായി കോണ്ടന്റ് നൽകുമെന്നും മഞ്ജു കൂട്ടിച്ചേർത്തു. ‘‘ഞാൻ ടെലിവിഷൻ പരിപാടിയുടെ ലൊക്കേഷനിലാണ്. ഇപ്പോൾ ഷൂട്ട് നടന്നുകൊണ്ടിരിക്കുന്നു. ഞാൻ പറയാൻ വന്ന കാര്യം പറഞ്ഞേക്കാം.

സത്യത്തിൽ ഇത് പറയാൻ എനിക്ക് ചമ്മലാണ്. ഞാൻ പറയാൻ പോകുന്ന കാര്യം ഭയങ്കരമായി ദുരുപയോഗം ചെയ്തിട്ട് അതിപ്പോൾ പുറത്തു പറയാൻ പറ്റാത്ത ഒരു സംഗതിയായി മാറിയിട്ടുണ്ട്. എന്നാലും ഞാൻ പറയുകയാണ്‌. എനിക്ക് ഇൻസ്റ്റഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷന്റെ അറിയിപ്പ് വന്നിട്ടുണ്ടായിരുന്നു. എന്നാൽ പിന്നെ ഞാനും ഒരു സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാം എന്ന് വിചാരിച്ചു.

ഈ സബ്‌സ്‌ക്രിപ്‌ഷൻ എന്ന സംഭവം തുടങ്ങുമ്പോൾ ഞാനെന്തോ മോശം കാര്യത്തിലേക്ക് ഇറങ്ങി തിരിക്കുന്നതുപോലെ എനിക്ക് തന്നെ തോന്നുന്നു. വളരെ കുറച്ചു പേര് ചെയ്യുന്ന തോന്ന്യാസങ്ങൾ കാരണം കുറച്ചുകൂടി നന്നായിട്ട് ഉപയോഗിക്കാൻ കഴിയുന്ന ഒരു പ്ലാറ്റ്ഫോമിനെ മോശമാക്കുന്ന നിലയിലേക്ക് വന്നിരിക്കുകയാണ്. ഞാൻ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങുകയാണ്.

നിങ്ങളിൽ കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി നിങ്ങൾ പ്രതീക്ഷിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങൾ ഒന്നും അതിൽ ഉണ്ടാകില്ല. അങ്ങനെയുള്ള താല്പര്യമുള്ളവർ സബ്സ്ക്രൈബ് ചെയ്യണ്ട. അല്ലാത്തവർ എടുക്കണം. ഞാൻ ഇടാൻ പോകുന്നത് എന്റെ ജീവിത യാത്രകൾ.

എന്റെ ജീവിതാനുഭവങ്ങൾ, ഞാൻ പോകുന്ന ചെറിയ ചെറിയ യാത്രകൾ, എന്നെ വിഷമിപ്പിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, അങ്ങനെ എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാനുള്ള ഒരു സ്ഥലം, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. കഴിയുന്നവർ സബ്സ്ക്രൈബ് ചെയ്യണം. ഈ പറയുന്നതു പോലെ മറ്റേത് ഇല്ല. അത് ഞാൻ ആദ്യമേ പറഞ്ഞേക്കാം.

രണ്ടു പേര് ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അഞ്ചു പേര് ആയാലും ഞാൻ കോണ്ടന്റ് തരും. ജൂൺ ഒന്നാം തീയതി മുതൽ വിഡിയോ ചെയ്യണം എന്ന് കരുതി ഇരിക്കുകയാണ്. നമുക്ക് ഇടക്കിടയ്ക്ക് വിഡിയോ ആയിട്ടും ലൈവ് ആയിട്ടും കാണാം. ചില കോണ്ടന്റുകൾ നമുക്ക് ചർച്ച ചെയ്യേണ്ടതുണ്ട്. അപ്പോൾ എല്ലാവരും സബ്സ്ക്രൈബ് ചെയ്യുക".- മഞ്ജു പത്രോസ് വിഡിയോയിൽ പറയുന്നു.

Cinema News: Actress Manju Pathrose starts Instagram subscription.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

പുതുച്ചേരിയില്‍ 18,000 രൂപ; കൂടുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന തുക നല്‍കുന്നതില്‍ റെക്കോര്‍ഡ് കേരളത്തിന്

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

SCROLL FOR NEXT