Daya Sujith with mother Manju Pillai ഇന്‍സ്റ്റഗ്രാം
Entertainment

'ഇങ്ങനെ ഡ്രസ് ഇടുന്ന നിന്നെ റേപ്പ് ചെയ്യണമെന്ന് കമന്റ്; അക്കൗണ്ടില്‍ കുഞ്ഞിനൊപ്പമുള്ള ഫോട്ടോയും ബൈബിള്‍ വചനവും; ദുരനുഭവം പങ്കിട്ട് ദയ

സ്ത്രീയായ അമ്മയെയാണ് പറയുക.

സമകാലിക മലയാളം ഡെസ്ക്

നടി മഞ്ജു പിള്ളയുടേയും സുജിത് വാസുദേവന്റേയും മകള്‍ ദയ സുജിത് ഇന്ന് സോഷ്യല്‍ മീഡിയിയലെ താരമാണ്. ദയ പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടാറുണ്ട്. മോഡലിങില്‍ തിളങ്ങുന്ന ദയ്ക്ക് സിനിമയിലേക്ക് കടക്കണമെന്നും ആഗ്രഹമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിന്നും കയ്യടികള്‍ മാത്രമല്ല കടുത്ത ഭാഷയിലുള്ള അധിക്ഷേപങ്ങളും ദയയ്ക്ക് നേരിടേണ്ടി വരാറുണ്ട്. നിറത്തിന്റെ പേരിലടക്കം തനിക്ക് മോശം പ്രതികരണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ദയ പറയുന്നത്. അമ്മയോടൊപ്പം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുരനുഭവങ്ങള്‍ പങ്കിടുന്നുണ്ട് ദയ.

''തുടക്കത്തില്‍ ഭയങ്കര കോമഡിയായിരുന്നു. ഇവരിത് എന്തിനാണ് ഇടുന്നതെന്നായിരുന്നു ചിന്ത. ഗൗനിക്കേണ്ട, അവഗണിക്കൂവെന്ന് അമ്മ പറയും. പക്ഷെ എനിക്കത് പറ്റില്ല. പക്ഷെ ഞാന്‍ ഓരോ കമന്റും മറുപടിയും നോക്കുമായിരുന്നു. അവരുടെ ഇന്‍സെക്യൂരിറ്റിയാണെന്ന് തോന്നുന്നു അവര്‍ പ്രൊജക്ട് ചെയ്യുന്നത്. ഞാന്‍ ചോദിച്ച് വാങ്ങിയതല്ല എന്റെ അച്ഛന്റേയും അമ്മയുടേയും മകളാവുക എന്നത്. എനിക്ക് കിട്ടിയതാണ്. അതിന്റെ പ്രിവിലേജ് ഞാന്‍ എടുക്കുകയും ആ അവസരം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യും'' ദയ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ മോഡലായൊരു ചിത്രമിട്ടാല്‍ അവര്‍ പറയുക, തുണിയില്ല ശരീരം കാണിക്കുന്നുവെന്നാകും. ആ ഡിസൈനറുടെ ഡിസൈന്‍ ആണ് ഞാന്‍ ഇട്ടതാണ്. മോഡല്‍ എന്ന നിലയില്‍ അവരുടെ ഡ്രസ് ഇടുക എന്നത് മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. കുറേ ഹേറ്റ് കമന്റുകള്‍ കിട്ടിയിട്ടുണ്ടെന്നും ദയ പറയുന്നു. ഒരിക്കല്‍ തനിക്ക് മോശം കമന്റിട്ടൊരു സ്ത്രീയുടെ അക്കൗണ്ടില്‍ പോയി നോക്കിയതിനെക്കുറിച്ചും ദയ സംസാരിക്കുന്നുണ്ട്.

''ഒരു ചേച്ചി എനിക്ക് മെസേജ് അയച്ചത് ഇങ്ങനെ ഡ്രസ് ഇടുന്ന നിന്നെ പീഡിപ്പിക്കണം എന്നായിരുന്നു. ഞാന്‍ അവരുടെ ബയോ എടുത്ത് നോക്കിയപ്പോള്‍ കൊച്ചിനേയും എടുത്തുനില്‍ക്കുന്ന ഫോട്ടോയാണ് കണ്ടത്. ഒപ്പം ബൈബിളിലെ വചനവും ഉണ്ട്. ഇങ്ങനെയൊക്കെ വിശ്വാസമുള്ള, മകളുള്ളൊരാള്‍ക്ക് ഇതുപോലെ കമന്റ് ചെയ്യാനുള്ള ട്രിഗര്‍ എന്താണെന്ന് എനിക്ക് മനസിലായില്ല'' എന്നാണ് ദയ പറയുന്നത്.

''ഇവള്‍ ആരാ, കറുമ്പി, മഞ്ജു പിള്ള ഇവളെ ഇങ്ങനെയാണോ നോക്കുന്നത് എന്നൊക്കെ കമന്റ് വരും. അപ്പോഴും മഞ്ജു പിള്ളയാണ് സുജിത് വാസുദേവല്ല. അച്ഛന്‍ പുരുഷന്‍ ആയതിനാല്‍ ഒന്നും പറയില്ല. സ്ത്രീയായ അമ്മയെയാണ് പറയുക. മഞ്ജു പിള്ളയുടെ മകള്‍ എന്ന പേരിലാണ് സോഷ്യല്‍ മീഡിയയില്‍ ഹേറ്റ് വരുന്നത്. അല്ലാതെ സുജിത് വാസുദേവിന്റെ മകള്‍ ആയതിനാലല്ല. അതൊക്കെ അവഗണിക്കാനാണ് അമ്മ പറയുക. ഞാന്‍ കോമഡിയായി എന്തെങ്കിലും മറുപടി സ്റ്റോറിയായി ഇടയ്ക്ക് ഇടയ്ക്ക് ഇടും'' എന്നും ദയ പറയുന്നു.

Daya Sujith says she facing social media wrath because of being the daughter of Manju Pillai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

SCROLL FOR NEXT