മഞ്ജുവും സൗബിനും ബൈക്ക് റൈഡിനിടെ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

ബിഎംഡബ്ല്യൂ ബൈക്കിൽ സൗബിനൊപ്പം നൈറ്റ് ഡ്രൈവ്; മഞ്ജു വാര്യർക്ക് കയ്യടിച്ച് ആരാധകർ; ചിത്രങ്ങൾ

മഞ്ജു തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

അജിത് കുമാറിനൊപ്പം തുനിവ് സിനിമ ചെയ്തതോടെയാണ് മഞ്ജു വാര്യർ ടൂ വിലറുകളെ സ്നേഹിക്കുന്നത്. സൂപ്പർതാരത്തിനൊപ്പമുള്ള ലഡാക് യാത്രയുടെ വിശേഷങ്ങൾ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിനു ശേഷം ടൂ വിലർ ലൈസൻസ് എടുത്ത താരം ബിഎംഡബ്ല്യൂവിന്റെ സൂപ്പർബൈക്കും സ്വന്തമാക്കിയിരുന്നു. ഇപ്പോൾ പുത്തൻ ബൈക്കുമായി സൗബിനൊപ്പം കറങ്ങാൻ ഇറങ്ങിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

മഞ്ജു തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.  ഞാൻ‌ അഭിമുഖീകരിക്കാത്ത ഭയം പ്രതിബന്ധമാകും. നല്ല സുഹൃത്തുക്കളും ക്ഷമയുള്ള പരിശീലകരുമായി നിന്നതിന് സൗബിനും ബിബിൻ ചന്ദ്രനും നന്ദി. നിങ്ങൾ സൂപ്പർകൂളാണ്.- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. ബൈക്ക് ഓടിക്കുമ്പോൾ റൈഡിങ് ​ഗിയർ ധരിക്കണമെന്നും താരം കുറിച്ചു. മഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. 

അടുത്തിടെയാണ് മഞ്ജു വാര്യർ ബിഎംഡബ്ല്യുവിന്റെ അഡ്വഞ്ചർ ടൂറർ 1250 ജിഎസ് വാങ്ങിയത്. അജിത് കുമാറിനൊപ്പമുള്ള ടൂവിലർ റൈഡ് നൽകിയ ആവേശത്തിലാണ് താരം ലൈസൻസ് എടുത്തതും ബൈക്ക് വാങ്ങിയതും. ബൈക്ക് ഓടിച്ചു പോകുന്ന മഞ്ജുവിന്റെ വിഡിയോയും വൈറലായിരുന്നു. അമ്മയ്ക്കും ചേട്ടനും ഞാൻ റോഡിലേക്ക് ഒറ്റയ്ക്ക് ബൈക്ക് ഇറക്കുന്നത് പേടിയാണെന്നാണ് മഞ്ജു വാര്യർ പറഞ്ഞിരുന്നു. സൗബിനൊപ്പം അഭിനയിച്ച വെള്ളരിപട്ടണമാണ് മഞ്ജുവിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ