ചതുർമുഖം മോഷൻ പോസ്റ്റർ 
Entertainment

പേടിപ്പിക്കാൻ മഞ്ജു വാര്യർ വരുന്നു, നി​ഗൂഡത നിറച്ച് ചതുർമുഖം മോഷൻ പോസ്റ്റർ

മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രം ചതുർമുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത്. നി​ഗൂഢത നിറച്ചുകൊണ്ടാണ് പോസ്റ്റർ എത്തുന്നത്. അവർ​ഗ്ലാസ് കയ്യിൽ പിടിച്ച് നിൽക്കുന്ന മഞ്ജു വാര്യരാണ് പോസ്റ്ററിൽ. മണലിന് പകരം മൊബൈൽ ഫോണും മഞ്ജുവിനേയും സണ്ണി വെയിനേയുമാണ് അതിൽ കാണുന്നത്. ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

മലയാളത്തിലെ പ്രമുഖ താരങ്ങളാണ് പോസ്റ്റർ പുറത്തുവിട്ടത്. പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഹിറ്റാകുകയാണ് പോസ്റ്റ്. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറർ ചിത്രമായി പുറത്തിറങ്ങുന്ന ചിത്രം രഞ്ജിത്ത് കമല ശങ്കറും, സലില്‍.വിയും ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ് ടോംസ് മൂവീസിന്റെയും മഞ്ജു വാരിയർ പ്രൊഡക്ഷന്റെയും ബാനറിലാണ് ചിത്രം. 

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. ഡോൺ വിൻസെന്റാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT