Manju Warrier 
Entertainment

'ഹാപ്പിലൂപ്പില്‍' മഞ്ജു വാര്യര്‍; ഒപ്പം 'സു ഫ്രം സോ' താരം ജെപി തുമിനാടും

'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങള്‍ക്കുശേഷം ആനന്ദ് മേനോന്‍

Author : സമകാലിക മലയാളം ഡെസ്ക്

മഞ്ജു വാര്യര്‍, ആനന്ദ് മേനന്‍ ചിത്രം 'ഹാപ്പിലൂപ്പിന്റെ' ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ആയി. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന 'ഹാപ്പിലൂപ്പ്' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ റിലീസ് ആയി.

'ഗൗതമന്റെ രഥം', 'വാഴ 1' എന്നീ ചിത്രങ്ങള്‍ക്കുശേഷം ആനന്ദ് മേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ''ഹാപ്പിലൂപ്പ്'' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി. മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ മുകേഷ്, ജെ പി തുമിനാട്, മധു വാര്യര്‍, വി കെ പ്രകാശ്, നീരജ രാജേന്ദ്രന്‍, നിധിന്യ, അനു, നിശാന്ത് സാഗര്‍, ആതിര രാജീവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മൂവി ബക്കറ്റിന്റെ ബാനറില്‍ ബിനീഷ് ചന്ദ്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് ആഷിഖ് ഐമര്‍ ആണ്. ഛായാഗ്രഹണം - ഗൗതം ശങ്കര്‍, എഡിറ്റര്‍ - കണ്ണന്‍ മോഹന്‍, സംഗീതം - ഇലക്ട്രോണിക് കിളി& പാര്‍വതീഷ് പ്രദീപ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ക്രിപേഷ് അയ്യപ്പന്‍കുട്ടി.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനീഷ് സി സലിം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് - ബിനു ജി നായര്‍, മേക്കപ്പ് - റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം - ലിജി പ്രേമന്‍, വി എഫ് എക്‌സ് - പ്രോമൈസ്, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, പി ആര്‍ ഒ - എ എസ് ദിനേശ്, ശബരി, പോസ്റ്റര്‍ ഡിസൈന്‍ - റോസ്റ്റഡ് പേപ്പര്‍, ടൈറ്റില്‍ ഡിസൈന്‍ - ഡെല്ലു.

Manju Warrier new movie is titled as Happyloop.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനല്ല; യാത്രാരേഖ മാത്രമെന്ന് കേന്ദ്രം

സഭയില്‍ നേര്‍ക്കുനേര്‍ പോരടിച്ച് വിഡി സതീശനും പിണറായിയും; ഖമേനിയുടെ സംസ്‌കാരത്തിന് മോദിക്ക് ക്ഷണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

22,288 ബൂത്തുകള്‍, തുള്ളിമരുന്ന് നല്‍കുക 19,80,224 കുട്ടികള്‍ക്ക്; പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

മലപ്പുറം കുടുംബ കോടതിക്ക് സ്വന്തം കെട്ടിടം; ഉദ്ഘാടനം ജൂലൈയില്‍

'ഞാൻ വളരെ ആസ്വദിച്ച് ചെയ്ത ചിത്രം; 'ഖലീഫ' ഒരു നല്ല തുടക്കമാകട്ടെ'