കന്മദത്തിൽ മഞ്ജു വാര്യർ, കവയിൽ മഞ്ജു വാര്യർ  ഫെയ്സ്ബുക്ക്
Entertainment

ഭാനുവിന്റെ ഓർമയിൽ മഞ്ജു വാര്യർ, 26 വർഷത്തിനുശേഷം കന്മദം ലൊക്കേഷനിൽ താരം

പാലക്കാട് കവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യരിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കന്മദത്തിലെ ഭാനു. 26 വർഷങ്ങൾക്ക് ശേഷം കന്മദം ലൊക്കേഷൻ കാണാൻ വീണ്ടും എത്തിയിരിക്കുകയാണ് താരം. പാലക്കാട് കവയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. എമ്പുരാൻ ഷൂട്ടിങ്ങിനിടെയാണ് മഞ്ജു കവയിൽ എത്തിയത്. ഫിലിം കൺട്രോളറായ സിദ്ദു പനക്കലിനൊപ്പമാണ് താരം എത്തിയത്. മഞ്ജുവിനൊപ്പം കവയിൽ നിന്നുള്ള ചിത്രങ്ങളും സിദ്ദു ഫെയ്സ്ബുക്കിൽ പങ്കുവച്ചു.

സിദ്ദുവിന്റെ കുറിപ്പ്

പാലക്കാട്‌ "എമ്പുരാൻ" സിനിമയുടെ ഷൂട്ടിഗിന് വന്ന ഞാൻ ആറു ദിവസം മുൻപ് കന്മദം ഷൂട്ട് ചെയ്ത കവ എന്ന ലൊക്കേഷനിൽ പോയ അനുഭവം fb യിൽ പങ്കുവെച്ചിരുന്നു. എന്റെ എഫ് ബി പോസ്റ്റ് മഞ്ജു കണ്ടിട്ടുണ്ടായിരുന്നില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ അസോസിയേറ്റ് ഡയറക്ടർ ദിനേഷ് മേനോൻ അത് മഞ്ജുവിന് അയച്ചുകൊടുത്തു. മഞ്ജു അത് എനിക്ക് അയച്ചുതന്ന് ആ ലൊക്കേഷൻ വീണ്ടും കാണണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.

മഞ്ജു ആദ്യം നായികയായി അഭിനയിച്ച സല്ലാപം എന്ന പടത്തിന്റെ കൺട്രോളർ ഞാനായിരുന്നു. അന്നുമുതൽ ഇന്നുവരെ മുറിഞ്ഞു പോകാത്ത ബന്ധമാണ് മഞ്ജുവും കുടുംബവുമായി.

ഇന്ന് ഷൂട്ടിങ്ങിനു വരുന്ന വഴിക്ക് ഞാനും മഞ്ജുവും കൂടി ആ ലൊക്കേഷനിൽ പോയി. തന്റെ കരിയറിലെ ഒന്നാംതരം വേഷങ്ങളിൽ ഒന്നായ കന്മദത്തിലെ ഭാനുവിനെയും ലോഹി സാറിനെയും ലാലേട്ടനെയും കന്മദത്തിന്റെ നിർമ്മാതാവ് സുചിത്രചേച്ചിയെ പറ്റിയൊക്കെ ഓർക്കാനും ആ ഓർമ്മകളിൽ 26 വർഷം പിറകോട്ട് സഞ്ചരിക്കാനുമൊക്കെ മഞ്ജുവിന് കഴിഞ്ഞിരിക്കും. ആ ലൊക്കേഷനിലെ കുറച്ച് നിമിഷങ്ങളാണ് ഈ ഫോട്ടോകളിൽ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT