ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണം ആന്റിയാണ്'; മഞ്ജുവിന് കുട്ടി ആരാധികയുടെ കത്ത്

ദേവൂട്ടി എന്ന കുട്ടി ആരാധികയുടേതാണ് കത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ ഏറ്റവും ആരാധകരുള്ള നായികയാണ് മഞ്ജു വാര്യർ. നീണ്ട നാളത്തെ ഇടവേളയ്ക്കുശേഷമുള്ള താരത്തിന്റെ തിരിച്ചുവരൽ ആരാധകർ വൻ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ മലയാളത്തിന്റെ സൂപ്പർതാര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് താരം. നിരവധി ആരാധകരാണ് മഞ്ജുവിനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിട്ടുള്ളത്. ഇപ്പോൾ വൈറലാവുന്നത് ഒരു കുട്ടി ആരാധിക മഞ്ജുവിന് അയച്ച കത്താണ്. തന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണം മഞ്ജു വാര്യരാണെന്നാണ് കത്തിൽ പറയുന്നത്. 

ദേവൂട്ടി എന്ന കുട്ടി ആരാധികയുടേതാണ് കത്ത്. ‘ചില സ്‌നേഹ പ്രകടനങ്ങള്‍ക്കു എത്ര വിലക്കൊടുത്താലും മതിയാകില്ല  എന്ന അടിക്കുറിപ്പിൽ മഞ്ജു തന്നെയാണ് ഇത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. "ഡിയര്‍ മഞ്ജു ആന്റി, ഞാന്‍ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. പക്ഷെ അമ്മയും അച്ഛനും പറഞ്ഞ് എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഒരു സിനിമ മാത്രമേ ഞാന്‍ കണ്ടിട്ടുളളൂ, അത് സുജാതയാണ്. നിങ്ങൾ ഒത്തിരി പേർക്ക് പ്രചോദനമാണെന്ന് എനിക്കറിയാം. എന്റെ അമ്മ 17 വര്‍ഷങ്ങള്‍ക്കു ശേഷം നൃത്തം ചെയ്തതിനു കാരണമായത് നിങ്ങളാണ്. അതിന് ഞാൻ ഒത്തിരി നന്ദി പറയുകയാണ്. നിരവധി ആന്റിമാരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ വെളിച്ചത്ത് വന്നതിന് കാരണം നിങ്ങളാണ്. ഒത്തിരി സ്നേഹം. ഇങ്ങനെ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നത് തുടർന്ന് കൊണ്ടേയിരിക്കൂ"- എന്നാണ് ദേവൂട്ടി കുറിച്ചത്. 

മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവമാണ് മഞ്ജു വാര്യർ. അജിത്ത് നായകനായി എത്തുന്ന ചിത്രത്തിലാണ് താരം നായികയായി എത്തുന്നത്. ചിത്രത്തിൽ ഷൂട്ടിങ് വിശേഷങ്ങൾ മഞ്ജു തന്നെയാണ് പങ്കുവച്ചത്. 'വെള്ളരി പട്ടണം' എന്ന ചിത്രമാണ് മലയാളത്തിൽ മഞ്ജു വാര്യരുടേതായി റിലീസ് കാത്തിരിക്കുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക