Manju Warrier ഇന്‍സ്റ്റഗ്രാം
Entertainment

'നടന്നത് ക്രിമിനല്‍ ഗൂഢാലോചന'; ആദ്യം വിളിച്ചുപറഞ്ഞത് മഞ്ജു വാര്യര്‍; വഴിത്തിരിവായി ആ പ്രസംഗം

പലരും മൊഴിമാറ്റിയ കേസില്‍ മഞ്ജു പക്ഷെ തന്റെ മൊഴിയില്‍ തന്നെ ഉറച്ചു നിന്നു

സമകാലിക മലയാളം ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ നാളെ കോടതി വിധി പറയും. മലയാള സിനിമയെ നെടുകെ പിളര്‍ത്തിയ സംഭവത്തില്‍ എന്താകും കോടതിയെന്ന് അറിയാനായി കാത്തിരിക്കുകയാണ് കേരള സമൂഹം. മലയാള സിനിമയെ തന്നെ കീഴ്‌മേല്‍ മറിച്ച സംഭവമാണ് നടിയ്‌ക്കെതിരായ ആക്രമണം. തുടര്‍ന്ന് കേരളം സാക്ഷ്യം വഹിച്ചത് അതിനാടകീയവും സംഭവബഹുലവുമായ രംഗങ്ങള്‍ക്കാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ വഴിത്തിരിവായി മാറിയത് നടി മഞ്ജു വാര്യരുടെ പ്രസംഗമായിരുന്നു. നടിയെ ആക്രമിച്ചതിന് പിന്നിലൊരു ഗൂഢാലോചനയുണ്ടെന്ന് ആദ്യമായി ആരോപിക്കുന്നത് മഞ്ജു വാര്യരാണ്. 2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെടുന്നത്. 19ന് വൈകിട്ട് എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രാണ്ടില്‍ ഒത്തുകൂടിയ സിനിമാലോകം തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആക്രമണത്തെ ശക്തമായി അപലപിച്ചു.

അന്ന് മലയാള സിനിമയേയും കേരള സമൂഹത്തേയും സാക്ഷി നിര്‍ത്തി മഞ്ജു വാര്യര്‍ നടത്തിയ പ്രസംഗം കേസില്‍ തന്നെ ഏറ്റവും നിര്‍ണായകമായി മാറുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മഞ്ജുവിന്റെ വാക്കുകളിലേക്ക്:

'ഇവിടെ ഇരിക്കുന്ന പലരെയും സുരക്ഷിതരായി വീടുകളിലെത്തിച്ച ഡ്രൈവര്‍മാരുണ്ട്. അതുകൊണ്ട് എല്ലാ സഹപ്രവര്‍ത്തകരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പക്ഷെ ഇതിന് പിന്നില്‍ നടന്നിരിക്കുന്നത് ഒരു ക്രിമിനല്‍ ഗൂഢാലോചനയാണ്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക. വീടിന് അകത്തും പുറത്തും അവള്‍ പുരുഷന് നല്‍കുന്ന ബഹുമാനം തിരിച്ചുകിട്ടാനുള്ള അര്‍ഹത സ്ത്രീക്കുണ്ട്. ആ സന്ദേശമാണ് എല്ലാവര്‍ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്'' എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.

അന്നവിടെ ഒത്തുകൂടിയവരില്‍ പലരും പിന്നീട് തങ്ങളുടെ നിലപാടില്‍ നിന്നും വ്യതിചലിച്ചുവെങ്കിലും മഞ്ജു വാര്യര്‍ നടിക്കൊപ്പം ശക്തമായി തന്നെ നിന്നു. കേസിന്റെ അന്വേഷണഘട്ടത്തില്‍ മഞ്ജുവിന്റെ മൊഴി നിര്‍ണായകമായി മാറുകയും ചെയ്തു. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടി തന്നോട് പറഞ്ഞിരുന്നുവെന്നും ദിലീപിന് നടിയോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും മഞ്ജു മൊഴി നല്‍കി. പലരും മൊഴിമാറ്റിയ കേസില്‍ മഞ്ജു പക്ഷെ തന്റെ മൊഴിയില്‍ തന്നെ ഉറച്ചു നിന്നു. മഞ്ജുവിന്റെ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് കേസില്‍ എട്ടാം പ്രതിയായി ദിലീപിനെ ചേര്‍ക്കുന്നത്.

അതേസമയം കേസില്‍ നാളെ കോടതി വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പറയുന്നത്. നടന്‍ ദിലീപ് ഉള്‍പ്പടെ പത്ത് പ്രതികളാണ് കേസിലുള്ളത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്.

Manju Warrier's speech that became crucial in actress attack case. She stood with the survivor as she promised then til now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കത്തിച്ചുകളയും, ദിലീപ് നടിയെ ഭീഷണിപ്പെടുത്തി'; സിദ്ദിഖും ഭാമയും ആദ്യം പറഞ്ഞത്, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേര്‍

'കഴിഞ്ഞു പോയ അസ്തമയത്തില്‍ നിരാശയില്ല, ഉദയത്തില്‍ പ്രത്യാശിക്കുന്നു'; വിധി ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

'ഡോണള്‍ഡ് ട്രംപ് അവന്യു മുതല്‍ ഗൂഗിള്‍ സ്ട്രീറ്റ് വരെ'; ഹൈദരബാദിലെ റോഡുകളുടെ പേരുകള്‍ മാറ്റി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാരണം ഇതാണ്

വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ 90ന് മുകളില്‍; സെന്‍സെക്‌സ് 350 പോയിന്റ് ഇടിഞ്ഞു

'ഓം ശാന്തി ഓം.....', അമ്പരപ്പിച്ച് വനിതാ എംപിമാര്‍; ജിന്‍ഡാല്‍ വിവാഹ വേദിയിലെ നൃത്തം വൈറല്‍

SCROLL FOR NEXT