വിടുതലൈ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ 
Entertainment

പ്രണയപൂർവം വിജയ് സേതുപതിയും മഞ്ജു വാര്യരും: വിടുതലൈ 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെട്രിമാരന്റെ സൂപ്പർഹിറ്റ് ചിത്രം വിടുതലൈ രണ്ടാം ഭാ​ഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന വിജയ് സേതുപതി, മഞ്ജു വാര്യർ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തുവന്നത്. ചിത്രത്തിൽ സൂരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മഞ്ജവും വിജയ് സേതുപതിയും ഒന്നിച്ചുള്ള മനോഹരമായ പ്രണയചിത്രമാണ് ആദ്യത്തെ പോസ്റ്ററിൽ കാണുന്നത്. ചോരയിൽ കുളിച്ച് വടിവാളുമായി നിൽക്കുന്ന വിജയ്‌യെ ആണ് മറ്റൊരു പോസ്റ്ററിൽ കാണാനാവുക. വെട്രിമാരൻ തന്നെയാണ് രണ്ടാം ഭാ​ഗവും സംവിധാനം ചെയ്യുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ മറ്റു പ്രധാന താരങ്ങൾ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. വിടുതലൈ പാർട്ട് 2ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വിടുതലൈ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിന്റെ അവസാനഘട്ട ജോലികൾ നടക്കുന്നതായി അണിയറപ്രവർത്തകർ വ്യക്തമാക്കി . വിടുതലൈ പാർട്ട് 2ന്റെ ഡി ഓ പി : ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി, എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, സ്റ്റണ്ട്സ് : പീറ്റർ ഹെയ്ൻ & സ്റ്റണ്ട് ശിവ സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഓ : പ്രതീഷ് ശേഖർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT