മഞ്ജുവാര്യരുടെ വൈറൽ ലുക്കിൽ മുത്തശ്ശി/ ഫേയ്സ്ബുക്ക് 
Entertainment

മഞ്ജുവിന്റെ വൈറൽ ലുക്ക് 'കോപ്പിയടിച്ചു', വാക്കറിൽ പിടിച്ചുനിന്ന് സ്റ്റൈലിഷായി പോസ് ചെയ്ത് മുത്തശ്ശി; ചിത്രം പങ്കുവെച്ച് താരം

മഞ്ജുവിന്റേയും ആരാധകരുടേയും മനം കവരുകയാണ് ഒരു മുത്തശ്ശി

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ. താരത്തിന്റെ ലുക്കും വേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഹിറ്റായത് വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും അണിഞ്ഞ താരത്തിന്റെ ലുക്കാണ്. ബാങ്സ് സ്റ്റൈലിലുള്ള താരത്തിന്റെ മുടിയും ശ്രദ്ധ നേടി. സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തുന്നതാണ് ഈ ചിത്രം എന്നായിരുന്നു ഭൂരിഭാ​ഗം പേരുടേയും വിലയിരുത്തൽ. 

അതിന് പിന്നാലെ ഈ വേഷത്തെ കോപ്പി ചെയ്ത് നിരവധി പേർ പാവാടയും ഷർട്ടിലും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ മഞ്ജുവിന്റേയും ആരാധകരുടേയും മനം കവരുകയാണ് ഒരു മുത്തശ്ശി. മഞ്ജുവിനെപ്പോലെ വെള്ള ഷർട്ടും പാവാടയും ധരിച്ച് നിൽക്കുന്ന മുത്തശ്ശിയുടെ ചിത്രമാണ് ഹിറ്റാകുന്നത്. വാക്കറിലാണ് നടക്കുന്നതെങ്കിൽ ആള് നല്ല ആത്മവിശ്വാസത്തിലാണ് മഞ്ജുവിനെ പോലെ പോസ് ചെയ്യുന്നത്.  മഞ്ജു വാര്യർ തന്നെയാണ് ചിത്രം പങ്കുവെച്ചത്. 

"ഇതിനുമപ്പുറം എന്ത് അംഗീകാരം ? ഒരുപാടൊരുപാടു സ്നേഹം ലക്ഷ്മി ആന്റീ," താരം കുറിച്ചു. തന്റെ വൈറൽ ചിത്രത്തിനൊപ്പം മുത്തശ്ശിയുടെ ചിത്രവും ചേർത്തുവെച്ചുകൊണ്ടാണ് പോസ്റ്റ്. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ എത്തിയ താരത്തിന്റെ ചിത്രമാണ് ഹിറ്റായത്. എന്തായാലും മുത്തശ്ശിയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മഞ്ജുവിനേക്കാള്‍ ആത്മവിശ്വാസം ഈ മുഖത്ത് കാണാമെന്ന് ആരാധകര്‍ കുറിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT