Manoj K Jayan with Madhu ഇൻസ്റ്റ​ഗ്രാം
Entertainment

'ഈ വർഷത്തെ എന്റെ ഓണം ധന്യമായി'; മധുവിനൊപ്പം ഓണം ആഘോഷിച്ച് മനോജ് കെ ജയൻ, ഹൃദ്യമായ കുറിപ്പുമായി താരം

ഈ വർഷത്തെ എന്റെ ഓണം സാർത്ഥകമാകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

എക്കാലത്തെയും മലയാളികളുടെ പ്രിയ നടൻ മധുവിനൊപ്പം ഓണം ആഘോഷിച്ച് നടൻ മനോജ് കെ ജയനും കുടുംബവും. മനോജ് കെ ജയൻ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. മധുവിന്റെ വീട്ടിലെത്തിയായിരുന്നു മനോജ് കെ ജയൻ അദ്ദേഹത്തെ കണ്ടത്. ചിത്രങ്ങൾക്കൊപ്പം മനോഹരമായ കുറിപ്പും മനോജ് കെ ജയൻ പങ്കുവച്ചിട്ടുണ്ട്.

ഈ വർഷത്തെ എന്റെ ഓണം ധന്യമായി എന്ന ക്യാപ്ഷനോടെയാണ് മനോജിന്റെ കുറിപ്പ്. "ധന്യ മുഹൂർത്തം..ഈ വർഷത്തെ എന്റെ ഓണം ധന്യമായി, മലയാള സിനിമാ തറവാട്ടിലെ കാരണവരായ, ജീവിക്കുന്ന ഇതിഹാസമായ …എത്രയും ആദരണീയനായ മധുസാറിനെ കുടുംബസമേതം അദ്ദേഹത്തിന്റെ വസതിയിൽ പോയി നേരിട്ട് കാണുകയും അദ്ദേഹത്തിന് ഓണാശംസകൾ നേർന്ന്,

അനുഗ്രഹം വാങ്ങി ഒരു ഓണക്കോടി നൽകാൻ സാധിക്കുകയും ചെയ്തത് ഈ വർഷത്തെ എന്റെ ഓണം സാർത്ഥകമാകുന്നു. മധു സാറിന് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു. അതോടൊപ്പം എന്നെ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഓണാശംസകൾ അറിയിക്കുന്നു".- എന്നാണ് മനോജ് കെ ജയൻ കുറിച്ചിരിക്കുന്നത്.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആണ് മനോജ് കെ ജയൻ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം. ഹലോ ഡിയർ, അതിമനോഹരം എന്നിവയാണ് അദ്ദേഹത്തിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

Manoj K Jayan celebrate onam with Actor Madhu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളില്‍ മിന്നല്‍ പ്രളയം, എട്ടു മരണം, നിരവധി പേരെ കാണാതായി, ഗ്രാമങ്ങള്‍ ഒലിച്ചു പോയി

'നിവിൻ- മമിത കോമ്പോയ്ക്ക് പകരം മഞ്ജു- നസ്‌ലിൻ കോമ്പോ ആയാലോ ? ആ സിനിമ അം​ഗീകരിക്കപ്പെടുമോ ?'; കുറിപ്പുമായി ധന്യ വർമ

22 റിവ്യൂകള്‍, ഒന്നുപോലും വിജയിച്ചില്ല; ജഡേജയെ വിടാതെ 'ഡിആര്‍എസ് ഭൂതം'

തലച്ചോറില്‍ രക്തസ്രാവം; ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍

'പണക്കാര്‍ക്കു വേണ്ടി കേസുകള്‍ നേരത്തെ ലിസ്റ്റ് ചെയ്യുന്നു, അധികാര ദുര്‍വിനിയോഗം'; രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെതിരെ സുപ്രീംകോടതി ജഡ്ജി