Manoj K Jayan, Yesudas ഇൻസ്റ്റ​ഗ്രാം
Entertainment

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അദ്ദേഹത്തിനൊപ്പം കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല.

Author : സമകാലിക മലയാളം ഡെസ്ക്

​ഗാന​ഗന്ധർവൻ യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് നടൻ മനോജ് കെ ജയൻ. അമേരിക്കയിലെ യേശുദാസിന്റെ വീട്ടിലെത്തിയാണ് മനോജ് കെ ജയൻ വിഷു ആശംസകൾ നേർന്നത്. യേശുദാസിനൊപ്പമുള്ള ചിത്രങ്ങളും നടൻ പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല.

തൻ്റെ അച്ഛൻ്റെ അനുഗ്രഹമായി ഈ അവസരത്തെ മനസ്സിലാക്കുന്നുവെന്നും മനോജ് കെ ജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. പതിവ് രീതിയിൽ വെള്ള വസ്ത്രം ധരിച്ചാണ് യേശുദാസിനെ ചിത്രങ്ങളിൽ കാണാൻ കഴിയുക.

കഴിഞ്ഞ കുറേ വർഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. ഇടയ്ക്ക് അമേരിക്കയിലെ വേദികളിൽ കച്ചേരികളും അവതരിപ്പിക്കുന്നുണ്ട് ​ഗായകൻ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത കരം ആണ് മനോജ് കെ ജയന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ മനോജ് കെ ജയന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആസിഫ് അലി നായകനായെത്തിയ രേഖാചിത്രത്തിലെ കഥാപാത്രമാണ് അടുത്തിടെ നടന് ഒരു ബ്രേക്ക് ആയി മാറിയത്. ചിത്രത്തിലെ വക്കച്ചൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Cinema News: Manoj K Jayan's Vishu celebration with Yesudas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഎസ് മന്ത്രിസഭയിലെ അംഗം; കമ്യൂണിസ്റ്റ് നേതാവിന്റെ അനുസ്മരണം സംഘടിപ്പിക്കാന്‍ ബിജെപി; 'ലക്ഷ്യം ദളിത് വോട്ട് ഉറപ്പിക്കല്‍'

ഫോം വീണ്ടെടുത്താൽ ടീമിൽ നിൽക്കാം; ലാബുഷെയ്ന് വീണ്ടും അവസരം; ഓസ്ട്രേലിയ ടെസ്റ്റ് സംഘത്തെ പ്രഖ്യാപിച്ചു

ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; പൊലീസിന്റെ പണി ചെയ്യാന്‍ എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്

'ഇതുപോലൊരു കഥ വേറാരും ചിന്തിച്ചിട്ടില്ലെന്ന് അഹങ്കരിച്ചു'; 'ഐ ആം ഗെയിം' ആ ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയടിയോ?; നഹാസ് പറയുന്നു

പ്രധാനമന്ത്രിക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ