ട്രെയിലര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Entertainment

വിസ്മയങ്ങള്‍ നിറച്ച് മരക്കാര്‍ ട്രെയിലര്‍; മലയാളത്തിലെ ബാഹുബലിയാകുമോ?

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍- അറബിക്കടലിന്റെ സിഹം' 'ട്രെയിലര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍- അറബിക്കടലിന്റെ സിഹം' 'ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. 

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വന്‍ താരനിരയുമായാണ് ചിത്രം എത്തുന്നത്. 

ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഡോക്ടര്‍ റോയ്, സന്തോഷ് ടി കുരുവിള എന്നിവര്‍ സഹനിര്‍മാതാക്കളാണ്. സാബു സിറിലാണ് കലാ സംവിധായകന്‍. തിരു ആണ് ഛായാഗ്രഹണം.

നൂറുകോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം, ഒടിടി റിലീസിന് പോകുന്നതിനെച്ചൊല്ലി വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ശേഷം, സര്‍ക്കാര്‍ തലത്തില്‍ തീയേറ്റര്‍ ഉടമകളുമായും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ച നടത്തിയാണ് ചിത്രം തീയേറ്റര്‍ റിലീസിനെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

വൃത്താകൃതിയിലുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പരിഷ്‌കരിച്ച സ്വിച്ച് ഗിയറുകള്‍; വരുന്നു ട്രയംഫ് ത്രക്സ്റ്റണ്‍ 400 പരിഷ്‌കരിച്ച പതിപ്പ്

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കൈവരിയിൽ കിടക്കുന്നതിനിടെ കിണറ്റിലേക്ക് തലകുത്തി വീണു; യുവാവിന് ദാരുണാന്ത്യം