Toxic pre-release event  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ടോക്സിക്' പ്രീ റിലീസ് ഇവന്റിനിടെ അപകടം; സ്പീക്കർ സിസ്റ്റം താഴേക്ക് വീണ് രണ്ട് പേർക്ക് പരിക്ക്, പ്രതികരിച്ച് യഷ്-- വിഡിയോ

പരിക്കേറ്റ രണ്ടു പേരെയും ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഹൈദരാബാദ്: യഷ് നായകനായെത്തുന്ന പാൻ ഇന്ത്യൻ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷനിടെ അപകടം. ഹൈദരാബാദിലെ മല്ല റെഡ്ഡി സർവ്വകലാശാലയിലാണ് സംഭവം. അപകടത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ രണ്ടു പേരെയും ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർത്ഥിനി അബോധാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.

വേദിക്ക് സമീപം ഒരുക്കിയിരുന്ന വലിയ സ്പീക്കർ സിസ്റ്റം താഴേക്ക് പതിക്കുകയായിരുന്നു. അതിനോടൊപ്പം പ്രദേശത്ത് ഒരുക്കിയിരുന്ന ഫ്ലഡ് ലൈറ്റുകളും താഴേക്ക് പതിച്ചു. ആയിരക്കണക്കിന് ആളുകളാണ് 'ടോക്സിക്' പ്രീ റിലീസ് ഇവന്റിൽ യഷിനെ കാണാൻ തടിച്ചുകൂടിയത്.

തിരക്ക് കൂടുതലാണെന്ന ആശങ്കയെത്തുടർന്ന് പൊലീസ് പിന്മാറാൻ ആവശ്യപ്പെട്ടതോടെ നിരവധി പേർ വേദിക്ക് സമീപം എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അപകടത്തെ കുറിച്ച് അറിഞ്ഞതിന് പിന്നാലെ യഷ് പ്രസംഗം നിർത്തി വിദ്യാർത്ഥികളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കുന്നത് വിഡിയോയിൽ കാണാം.

"ഹേയ്, ശ്രദ്ധിക്കൂ. അവിടെ എല്ലാം ഓക്കെയാണോ ? എല്ലാവരും സുരക്ഷിതരാണോ ?. ദയവായി പരിശോധിക്കുക, സാർ. ദയവായി, വിദ്യാർത്ഥികളേ, ശ്രദ്ധിക്കുക".- എന്ന് യഷ് പറയുന്നതിന്റെ വിഡിയോയും വൈറലാണ്. കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇതിനകം നേടിയിട്ടുള്ള ചിത്രമാണ് ടോക്സിക്.

മലയാളി കൂടിയായ ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിട്ടുണ്ട്.

A massive sound box setup collapsed during the Toxic pre-release event at Malla Reddy University.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെപിസിസി നേതൃമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് സണ്ണി ജോസഫ്

ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച് മെത്താഫെറ്റമിന്‍ കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ഡ്യൂട്ടി കഴിഞ്ഞാൽ മണ്ണിലേക്ക്; അറ്റൻഷനിൽ ചിരിച്ച് ഓണപ്പൂക്കൾ; രാഹുൽ എന്ന 'പൊലീസ് കർഷകൻ'

ശമ്പളം കൂടിയത് കൊണ്ട് മാത്രം കാര്യമില്ല!; മികച്ച സമ്പാദ്യശീലത്തിന് ഇതാ എട്ടു ടിപ്പുകള്‍

സാരാംശ് ജയിന് അരങ്ങേറ്റം; ലങ്കക്കെതിരെ ടോസ്, ബാറ്റിങ് തെരഞ്ഞെടുത്ത് ഇന്ത്യ