ജോക് സോന്‍ഫ്രില്ലോ/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

മാസ്റ്റര്‍ഷെഫ് ഓസ്‌ട്രേലിയ വിധികര്‍ത്താവ് ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു

46 വയസായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

മെൽബൺ; പ്രമുഖ ഷെഫും ഓസ്‌ട്രേലിയന്‍ മാസ്റ്റര്‍ ഷെഫിലെ വിധികര്‍ത്താവുമായ ജോക് സോന്‍ഫ്രില്ലോ അന്തരിച്ചു. 46 വയസായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. മരണകാരണം വ്യക്തമായിട്ടില്ല. എന്നാല്‍ മരണത്തില്‍ സംശയാസ്പദമായി ഒന്നുമില്ലെന്ന് വിക്ടോറിയ പൊലീസ് വ്യക്തമാക്കി.

തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹമില്ലാതെ എങ്ങനെ മുന്നോട്ടുപോവുമെന്നും അറിയില്ലെന്ന് ജോക്കിന്റെ കുടുംബം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ പലതുമുണ്ട്, പല കഥകളും പറയാനുണ്ട്. പക്ഷേ ഇപ്പോള്‍ അത് പങ്കുവെക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല.- കുറിപ്പില്‍ പറയുന്നു. ജോക്കിന്റെ മരണത്തെ തുടര്‍ന്ന് മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയയുടെ പുതിയ സീസണ്‍ റദ്ദാക്കിയതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഗ്ലാസ്‌ഗോയില്‍ 197ലാണ് ജോക് സോന്‍ഫ്രില്ലോ ജനിച്ചത്. 12 വയസു മുതലാണ് പാചകം ചെയ്തു തുടങ്ങുന്നത്. 15ാം വയസില്‍ ആഡംബര സ്‌കോട്ടിഷ് റിസോര്‍ട്ടില്‍ ജോലിക്കു കയറി. തുടര്‍ന്ന് പ്രമുഖമായ നിരവധി റസ്റ്റോറന്റുകളില്‍ ജോലിചെയ്തു.  1990ല്‍ ഓസ്‌ട്രേലിയയിലേക്ക് പറിച്ചുനട്ടതോടെയാണ് ജീവിതം മാറുന്നത്. നിരവധി റസ്‌റ്റോറന്റുകള്‍ തുറന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT