Mathew Thomas, Vijayaraghavan 
Entertainment

മാത്യുവിന് പൊലീസാകാന്‍ പേടിയായിരുന്നു, ഇപ്പോഴും കൊച്ചുപയ്യനാണെന്നാ അവന്റെ വിചാരം; വിജയരാഘവന്‍

ഷഹദ് വിളിച്ച് പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്നൊരു സംശയമായിരുന്നു അവന്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മാത്യു തോമസ്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് വേഷത്തിലാണ് മാത്യു എത്തുന്നത്. പൊലീസ് കഥാപാത്രമാകാന്‍ മാത്യുവിന് പേടിയുണ്ടായിരുന്നുവെന്നാണ് വിജയരാഘവന്‍ പറയുന്നത്.

റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ മാത്യുവിനെക്കുറിച്ച് സംസാരിച്ചത്. അതേസമയം മാത്യു അസ്സലായി ചെയ്തിട്ടുണ്ടെന്നും വിജയരാഘവന്‍ പറയുന്നു.

''മാത്യുവിന് ഭയങ്കര സംശയങ്ങളാണ്. മാത്യുവിന് പൊലീസാകാന്‍ പേടിയായിരുന്നു. അസ്സലായി പൊലീസ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് അവന്‍ പൊലീസായി അഭിനയിക്കുന്നത്. അവന്റെ വിചാരം ഇപ്പോഴും കൊച്ചുപയ്യനാണെന്നാണ്. വീട്ടിലൊക്കെ കൊഞ്ചിച്ച് വളര്‍ത്തിയതിന്റെ കുഴപ്പമാണത്. അതുകൊണ്ട് ഞാന്‍ പൊലീസായാല്‍ നന്നാകുമോ എന്നൊരു ഭയം വന്നതാണ്. പക്ഷെ ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഡബ്ബിങിന് ഞാന്‍ കണ്ടപ്പോള്‍ നന്നായിട്ടുണ്ട്.'' വിജയരാഘവന്‍ പറയുന്നു.

''പൊലീസിലേക്ക് ആദ്യമായി കയറുന്ന ചെറുപ്പക്കാരന്റെ കഥാപാത്രമാണ് അവന്‍ ചെയ്തത്. ഷഹദ് വിളിച്ച് അക്കാര്യം പറഞ്ഞപ്പോള്‍ അയ്യോ ഞാനിത് ചെയ്താല്‍ നന്നാകുമോ എന്നൊരു സംശയമായിരുന്നു അവന്. അതേസമയം ജീവിതത്തില്‍ നടന്‍ എന്ന നിലയില്‍ എന്നു പേടി വേണം. ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും ഭയം വേണം. എന്നാലേ നന്നാവുകയുള്ളൂ. എല്ലാം തികഞ്ഞവനാണെന്ന് വിചാരിച്ചിരുന്നിട്ട് കാര്യമില്ല. എനിക്കിപ്പോഴും പേടിയുണ്ട്.'' എന്നും അദ്ദേഹം പറയുന്നു.

പാര്‍വതി ആദ്യമായി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍. മികച്ച പ്രതികരണങ്ങലാണ് ചിത്രം നേടുന്നത്. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണിമായ, സിദ്ധാര്‍ത്ഥ് ഭരതന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരുമുണ്ട്.

Mathew Thomas was scared to play police officer, says Vijayaraghavan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്രീകൃഷ്ണ ജയന്തി ആര്‍എസ്എസിന്റെ കുത്തകയല്ല; ഉത്സവങ്ങളില്‍ ഇടപെടും; ക്ഷേത്രങ്ങളില്‍ നടക്കുന്നത് ശാഖയും ക്ലാസും; പാര്‍ട്ടി വിദ്യാഭ്യാസത്തിനായി പ്രത്യേകം ആപ്പ്'

ഷാര്‍ജ രാജകൊട്ടാരത്തിലെത്തി മമ്മൂട്ടി; ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 71 lottery result

സുപ്രീം കോടതിയിൽ ജോലി നേടാം; അസിസ്റ്റന്റ് രജിസ്ട്രാർ ഒഴിവ്, ഡെപ്യൂട്ടേഷൻ നിയമനം !

ബസിറങ്ങവേ വയോധികയുടെ മൂന്നു പവൻ മാല പൊട്ടിച്ചെടുത്തു: തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു