ലിയോ ലൊക്കേഷനിൽ നിന്നുള്ള ചിത്രം/ ട്വിറ്റർ 
Entertainment

വിജയ്‌ക്കും ലോകേഷിനുമൊപ്പം തീ കാഞ്ഞ് മാത്യു; കശ്മീരിലെ ലിയോ ലൊക്കേഷൻ ചിത്രം പുറത്ത്; വൈറൽ

ചിത്രത്തിന്റെ ഷൂട്ടിങ് കശ്മീരിൽ പുരോ​ഗമിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ. മലയാള താരം മാത്യു തോമസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് കശ്മീരിൽ പുരോ​ഗമിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ലിയോ ലൊക്കേഷനിൽ നിന്ന് ലോകേഷ് പങ്കുവച്ച ചിത്രമാണ്. 

ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും തീ കായുന്നതാണ് ചിത്രം. വിജയ്ക്കും ഗൗതം വാസുദേവ് മേനോനും ലോകേഷ് കനകരാജിനുമൊപ്പം മാത്യുവിനേയും ചിത്രത്തിൽ കാണാം. മാത്യുവിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ലിയോയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റും ആരാധകർക്കിടയിൽ വലിയ ചർച്ചയാണ്. ചിത്രത്തിന്റെ പേര് പുറത്തുവിട്ടുകൊണ്ടുള്ള ടീസർ വൻ വൈറലായിരുന്നു. 

വൻ താരനിരയിലാണ് ലിയോ ഒരുങ്ങുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൺസൂർ അലി ഖാൻ എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. അനിരുദ്ധാണ് സം​ഗീതം ഒരുക്കുന്നത്. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result