എംബി പദ്മകുമാർ, കാതൽ പോസ്റ്റർ/ ഫെയ്സ്ബുക്ക് 
Entertainment

'തുണ്ടു സിനിമയുടെ സംവിധായകന്‍'; സ്വവര്‍ഗ പ്രണയം പറഞ്ഞതിന് സമൂഹം കല്ലെറിഞ്ഞെന്ന് എംബി പദ്മകുമാര്‍

2014ല്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന് തന്നെ സമൂഹം കല്ലെറിഞ്ഞു എന്നാണ് വിഡിയോയിലൂടെ പദ്മകുമാര്‍ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി പ്രധാന വേഷത്തില്‍ എത്തിയ കാതല്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്വവര്‍പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് നടനും സംവിധായകനുമായ എംബി പദ്മകുമാറിന്റെ വിഡിയോ ആണ്. സ്വവര്‍ഗ പ്രണയം പ്രമേയമാക്കി 2014ല്‍ മൈ ലൈഫ് പാര്‍ട്ണര്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന് തന്നെ സമൂഹം കല്ലെറിഞ്ഞു എന്നാണ് വിഡിയോയിലൂടെ പദ്മകുമാര്‍ പറയുന്നത്. തുണ്ടു പടത്തിന്റെ സംവിധായകന്‍ എന്ന് ആക്ഷേപിച്ചു. നിരവധി അവാര്‍ഡുകള്‍ ചിത്രത്തെ തേടിയെത്തിയെങ്കിലും തിയറ്റര്‍ കിട്ടാന്‍ ബുദ്ധിമുട്ടിയെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

2014 ല്‍ ഞാന്‍ അനുഭവിച്ച ഒരു മാനസിക സംഘര്‍ഷം വല്ല വളരെ വലുതായിരുന്നു. ഒരു സ്വവര്‍ഗ പ്രണയ സിനിമ ഞാന്‍ ചെയ്തു എന്നു പറഞ്ഞിട്ട് സമൂഹം എന്റെ നേരെ കല്ലെറിഞ്ഞു. എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ അവരോട് പറഞ്ഞത് തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കള്‍ ആണ് എന്നാണ്. അവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു അത് എന്റെ മനസ്സിനെയും ശരീരത്തെയും വല്ലാതെ കുത്തി നോവിച്ചിരുന്നു.- പദ്മകുമാര്‍ പറഞ്ഞു. 

സൂപ്പർതാരങ്ങൾ ഇല്ല എന്നു പറഞ്ഞാണ് എന്റെ സിനിമ തിയറ്ററിൽ നിന്ന് മാറ്റിയത്. ഒന്നുരണ്ടു മൾട്ടിപ്ലക്സുകളിൽ ചിത്രം പ്രദർശിപ്പിച്ചെങ്കിലും കാണാൻ ആരുമുണ്ടായില്ല. 'മൈ ലൈഫ് പാർട്ണറിന് ആ വർഷത്തെ സംസ്ഥാന അവാർഡും സുദേവ് നായർക്ക് നല്ല നടനുള്ള പുരസ്‌കാരവും ലഭിച്ചു.  'മൈ ലൈഫ് പാർട്ണർ' നിർമിക്കാൻ ഒരുപാട്ത്യാഗം സഹിക്കേണ്ടി വന്ന നിർമാതാവ് അത് പിന്നീട് ഏതോ ഓൺലൈൻ ചാനലിന് വിറ്റു. അതിലെ രം​ഗങ്ങൾ മാത്രമാണ് അവർ പുറത്തുവിട്ടത്. തന്റെ സിനിമ നിരാകരിച്ചെങ്കിലും വർഷങ്ങൾക്ക് ശേഷം സ്വവർഗ പ്രണയം പറഞ്ഞു വന്ന ജിയോ ബേബിയുടെ കാതൽ എന്ന സിനിമ ആളുകൾ സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സിനിമ കാണാനും പ്രേക്ഷകരോട് പദ്മകുമാർ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT