ഫയല്‍ ചിത്രം 
Entertainment

ശസ്ത്രക്രിയയിലൂടെ ബ്ലോക്ക് നീക്കി, രജനീകാന്ത് സുഖംപ്രാപിക്കുന്നുവെന്ന് മെഡിക്കൽ ബു‌ള്ളറ്റിൻ

താരത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രജനീകാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ.  തലച്ചോറിലെ രക്തക്കുഴലിലെ ബ്ലോക്ക് നീക്കാനുള്ള കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ പ്രക്രിയ വിജയകരമായി. അദ്ദേഹം സുഖം പ്രാപിക്കുന്നുണ്ടെന്നും കാവേരി ആശുപത്രി പുറത്തുവിട്ട ബുള്ളറ്റിനിൽ പറയുന്നു. താരത്തിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്നും വ്യക്തമാക്കി. 

രാത്രിയിൽ ആശുപത്രിയിൽ 

തലവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംആർഐ  സ്കാനിങ്ങിൽ  രക്തകുഴലുകൾക്കു  നേരിയ പ്രശ്നം  കണ്ടതോടെ  നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. 

രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ്

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞദിവസമാണ് രജനീകാന്ത് ഏറ്റുവാങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഷ്ട്രപതി രാം നാഥ് കോവിന്ദിനേയും സന്ദർശിച്ച ശേഷം ഇന്നലെയാണ് രജനി  ചെന്നൈയിൽ തിരിച്ചെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ചർമം തിളങ്ങും, പൊണ്ണത്തടി കുറയ്ക്കാം; ഉണക്കമുന്തിരി ഇങ്ങനെയൊന്ന് കഴിച്ചു നോക്കൂ

മുഖക്കുരു മാറാൻ ഇതാ ചില ടിപ്സ്

'വിഎസിന്റെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് ഷീല മാഡവും അമ്പരന്നു'; അച്യുതാനന്ദനുമായുള്ള കൂടിക്കാഴ്ച ഓര്‍മ്മിച്ച് കെഎം എബ്രഹാം

ആമിയും നിരഞ്ജനും ഡെന്നീസും ഉടനെ എത്തും; 'സമ്മർ ഇൻ ബത്‍ലഹേം' റീ റിലീസ് ഫസ്റ്റ് ലുക്ക്

SCROLL FOR NEXT