ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഗാനമാണ് കലണ്ടറിലെ പച്ചവെള്ളം ടച്ചിന് സോജപ്പന്‍. പൃഥ്വിരാജിന്റെ സോജപ്പന്‍ എന്ന കഥാപാത്രവും പാട്ടുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറുകയായിരുന്നു. ഒരു അഭിമുഖത്തില്‍ പൃഥ്വിയോട് കലണ്ടര്‍ റീറിലീസ് ചെയ്യണോ എന്ന് വരെ ചോദിക്കുകയുണ്ടായി.
പാട്ടിലെ പ്രധാനപ്പെട്ടൊരു ഭാഗത്ത് പൃഥ്വിയുടെ സോജപ്പനും കൂട്ടുകാരും ബൈക്കില്‍ യാത്ര ചെയ്യുന്നുണ്ട്. ഈ രംഗത്തില്‍ പൃഥ്വിയ്‌ക്കൊപ്പം ബൈക്ക് ഓടിച്ചവരില്‍ ഒരാള്‍ തന്റെ അച്ഛനാണെന്നാണ് നടി മീനാക്ഷി പറയുന്നത്. അദ്ദേഹത്തിന്റെ സ്വന്തം ബൈക്കാണതെന്നും, ഇപ്പോഴും പുതിയത് പോലെ തന്നെ അച്ഛന്‍ ബൈക്ക് സൂക്ഷിച്ചിട്ടുണ്ടെന്നും മീനാക്ഷി പറയുന്നു. മീനാക്ഷിയുടെ വാക്കുകളിലേക്ക്:
'ഒരു യമണ്ടന്‍ യമഹക്കഥ'
ഈ ഫോട്ടോയില്‍ കാണുന്ന ആര്‍ 15 റെഡ് ബൈക്കില്‍ ഒരെണ്ണം എന്റെ അച്ഛന്റേതാണ്. അച്ഛനീ കഥ ഇടയ്ക്ക് പറയാറുണ്ട്. അച്ഛനാണെങ്കില്‍ ബൈക്ക് പ്രാന്തന്‍ ന്ന് പറഞ്ഞാ കുറഞ്ഞ് പോവും കൊച്ചച്ഛനും മോശമല്ല. പറഞ്ഞ ബൈക്ക് ഇപ്പഴും എന്റെ വീടിന്റെ മുന്‍വശത്ത് തന്നെയുണ്ട്. അന്നത്തേപ്പോലെ പെയിന്റ് പോലും മങ്ങിയിട്ടില്ല. ഒരു ടച്ചില്‍ തന്നെ ക്വിക്ക് സ്റ്റാര്‍ട്ട്. ഇപ്പഴും പൊന്നുപോലെ നോക്കുന്നു. ഞാന്‍ കുറച്ച് കൂടി ചെറുതായിരുന്നപ്പോള്‍ ഈ ബൈക്ക് വീടിന്റെ മുറ്റം വഴി ഓടിച്ചതിന് കേസ് പോലും വന്നിരുന്നു. യൂ ട്യൂബില്‍ ബേബി മീനാക്ഷി ബൈക്ക് റൈഡ് ന്നൊക്കെ കൊടുത്താ കിട്ടും.
അച്ഛന്‍ പറത്തിട്ടുള്ളത് ഈ സിനിമയെപ്പറ്റി ഈ സിനിമയ്ക്കു വേണ്ട ആര്‍ 15 കള്‍ അന്ന് കുറവായിരുന്നു. കോട്ടയം ഷോറൂമില്‍ നിന്ന് അന്ന് കളത്തിപ്പടിയില്‍ നിന്ന് കോട്ടയത്തെ ആദ്യ വണ്ടികളിലൊന്ന് അച്ഛന്‍ സംഘടിപ്പിച്ചിരുന്നു. വീട്ടില്‍ ആള് വന്നു വണ്ടിയൊന്ന് വേണം ഷൂട്ടിങ്ങിന്, പൃഥ്വിരാജിന്റെ സിനിമയാണ്. പക്ഷെ അച്ഛന്‍ ബൈക്ക് കൊടുക്കാന്‍ തയാറല്ല. അന്നത്തെ സര്‍വ്വീസ് സൂപ്പര്‍വൈസര്‍ ഫിലിപ്പ് ചേട്ടനുമായി അച്ഛന്‍ നല്ല അടുപ്പമായിരുന്നു.
ആള് വല്ലാണ്ട് നിര്‍ബന്ധിച്ച് ഒരു പോറല്‍ പോലും ഏല്ക്കില്ല എന്നു പറഞ്ഞാണ് സംഗതി കൊണ്ടുപോയത്. ഇതൊക്കെയാണെങ്കിലും ബൈക്ക് ആവശ്യപ്പെട്ടപ്പോള്‍ ഒരു കണ്ടീഷനുണ്ടായിരുന്നു. ബൈക്ക് വേറൊരാള്‍ക്ക് കൈമാറി ഓടിക്കാന്‍ കൊടുക്കില്ലന്ന് ഇതിലെ ബൈക്കുകള്‍ എല്ലാം തന്നെയും അതിന്റെ ഉടമസ്ഥര്‍ തന്നെയാണ് ഓടിച്ചിട്ടുള്ളത് അന്ന് വളരെ കുറച്ച് ആർ 15 കള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ...
ഇപ്പോള്‍ ഇതിലെ പാട്ട് വൈറലായി. ഫോർ കെയില്‍ ഉണ്ടല്ലോ ( കലണ്ടര്‍ ) സീനില്‍ ബൈക്കില്‍ വരുന്നവരില്‍ രണ്ട് പേരാണ് സണ്‍ഗ്ലാസ്സ് വെച്ചിട്ടുള്ളത് ഒന്ന് എന്റെ അച്ഛന്‍ മറ്റെയാള്‍ പൃഥിരാജും. അച്ഛന്റെ സിനിമയോടുള്ള ഇഷ്ടം കൊണ്ടു കൂടിയാണ് ഞാനും എന്റെ അനിയനും ( കടുവ, കള ഫെയിം ആരിഷ് അനൂപ്) ഇന്നും സിനിമയില്‍ നില്ക്കുന്നത് ഇന്നും അന്നത്തെ ആര്‍ 15 ബന്ധങ്ങള്‍ അച്ഛന്‍ സൂക്ഷിക്കുന്നു. ഒരു തിരുവല്ലാക്കാരന്‍ അലക്‌സ് ചേട്ടനുള്‍പ്പെടെ ഈ വകയില്‍ ഞാനും കൂട്ടാണ് .
അന്ന് കളത്തിപ്പടി സര്‍വ്വീസ് സെന്ററില്‍ ഉണ്ടായിരുന്ന അച്ഛന്റെ ഭാഷയില്‍ കമ്പനി ട്രെയിനിംഗ് കിട്ടിയ പ്രശാന്ത് ചേട്ടനാണ് ഇപ്പോഴും ഞങ്ങടെ ബൈക്കിന്റെ ഔദ്യോഗിക മെക്കാനിക്ക് ആള്‍ക്ക് കോട്ടയം കുമരകം റൂട്ടില്‍ കഞ്ഞിരം ജെട്ടി പാലത്തിനടിയില്‍ ദിയ ഓട്ടോ മൊബൈല്‍ എന്നൊരു വര്‍ക്ക്‌ഷോപ്പുമുണ്ട്. ബൈക്ക് പ്രാന്തി കൂടിയായ ഞാന്‍ പറഞ്ഞു വരുമ്പൊ. ഈ യമഹ ആര്‍ 15 എന്റെയും പ്രിയപ്പെട്ടവനാണ് ഇവിടുണ്ട്. പ്രിയപ്പെട്ട സ്റ്റാറായി രാജു അങ്കിളും എന്റൊപ്പം വന്നു. രണ്ട് പേരും എന്നും എപ്പോഴും എനിക്കും പ്രിയപ്പെട്ടര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates