Meenakshi ഇൻസ്റ്റ​ഗ്രാം
Entertainment

'ദൈവ മുതൽ മോഷ്ടിക്കുമ്പോൾ കൃത്യമായും അവർക്കറിയാം, ഒരു ദൈവവും ശിക്ഷിക്കാൻ പോകുന്നില്ല എന്ന്'

വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'

സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് മീനാക്ഷി. ദീപക് ഡിയോൺ സംവിധാനം ചെയ്ത പ്രൈവറ്റ് ആണ് മീനാക്ഷിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് മീനാക്ഷി. പലപ്പോഴും സോഷ്യൽ മീഡിയയിൽ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകളും ക്യാപ്ഷനുകളുമൊക്കെ വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്.

ക്യാപ്ഷൻ നൽകുന്ന കാര്യത്തിൽ രമേഷ് പിഷാരടിയുടെ അനിയത്തിയായി വരും മീനൂട്ടി എന്നാണ് സോഷ്യൽ മീഡിയയുടെ വിശേഷണം. മീനാക്ഷിയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "യത്തീസ്റ്റ് ആണോന്നാണ് ചോദ്യമെങ്കിൽ 'റാഷണലാണ് ' എന്നുത്തരം. പക്ഷെ യഥാർഥ യത്തീസ്റ്റ് ( നിരീശ്വരവാദി) ആരാണ്.

തീർച്ചയായും ദൈവത്തോട് കൂടുതൽ അടുത്ത് നില്ക്കുന്നുവെന്ന് നമ്മൾ കരുതുന്ന വിശ്വാസികളിൽ ചിലർ തന്നെ, അവർ ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ... അല്ലെങ്കിൽ ദൈവത്തിൻ്റെ ആളുകളായി നിന്ന് കുട്ടികളുൾപ്പെടെയുള്ളവരെ ഉപദ്രവിക്കുമ്പോൾ ... ഒക്കെയും കൃത്യമായും അവർക്കറിയാം അവരെയോ... അവരുടെ ബന്ധുക്കളെയോ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ല അഥവാ അങ്ങനെയൊന്നില്ല എന്നു തന്നെ. ചുരുക്കിപ്പറഞ്ഞാൽ ..

വിശ്വാസികൾ എന്നു നമ്മൾ കരുതുന്നവരിൽ ചിലർ തന്നെയത്രേ 'നിരീശ്വരവാദികൾ'... പൊതുവെ യത്തീസ്റ്റുകൾ എന്നു പറഞ്ഞു നടക്കുന്നവർ വല്യ ശല്യമുണ്ടാക്കിയതായി അറിവുമില്ല... തന്നെ. ശാസ്ത്ര ബോധം ... ജീവിതത്തിൻ്റെ ക്വാളിറ്റി മെച്ചപ്പെടുത്താനും ... ചുറ്റുപാടുകളെ ശരിയായി മനസ്സിലാക്കാനും എന്നെ ഏറെ സഹായിക്കുന്നു... അത് പക്ഷെ എനിക്ക് ചുറ്റുമുള്ള മറ്റുള്ളവർക്ക് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കാറുണ്ട്....

മതബോധങ്ങൾക്കോ ദൈവബോധങ്ങൾക്കോ തുടങ്ങി ഒന്നിനും," എന്നാണ് മീനാക്ഷി കുറിച്ചത്. മീനാക്ഷിയുടെ പക്വമായ ചിന്തകളെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയയും. "കലാരംഗത്ത് പ്രവർത്തിക്കുന്നവരിൽ ഈ പ്രായത്തിൽ ഇത്രയും നല്ല നിലപാടോടു കൂടി നിൽക്കുന്ന ഒരാൾ വേറെയില്ല,"- എന്നാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ.

Cinema News: Actress Meenakshi Anoop facebook post goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT