Meenakshi  ഫെയ്സ്ബുക്ക്
Entertainment

'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും' എന്ന് കമന്റ്; 'ഇപ്പോൾ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്ന്' മീനാക്ഷി

അത്തരത്തിലൊരു പോസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി.

Author : സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി അനൂപ്. ഒപ്പം, അമര്‍ അക്ബര്‍ അന്തോണി, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനാക്ഷിക്ക് ഇതിനോടകം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലും സജീവമായ മീനാക്ഷി തന്റെ രസകരമായ പോസ്റ്റുകളിലൂടെയും ആരാധകരുടെ കമന്റുകള്‍ക്ക് നല്‍കുന്ന മറുപടികളിലൂടെയും പലപ്പോഴും വൈറലായിട്ടുണ്ട്.

അത്തരത്തിലൊരു പോസ്റ്റുമായി വീണ്ടും എത്തിയിരിക്കുകയാണ് മീനാക്ഷി. ഥാറിന് സമീപം നിൽക്കുന്ന ഒരു ഫോട്ടോ കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 'THAR'മ്മികത ... ഞാൻ ശ്രദ്ധിക്കാറുണ്ട്....' എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി ക്യാപ്ഷനായി കുറിച്ചത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. 'ക്യാപ്ഷനിൽ THAR ക്കം ഇല്ല, ക്യാപ്ഷൻ ഇടുന്നതിൽ പിഷാരടിയുടെ അനിയത്തി ആയി വരും', 'മീനാക്ഷിയുടെ ക്യാപ്ഷൻസ് എല്ലാം ഒന്നിനൊന്ന് മെച്ചം' എന്നൊക്കെയാണ് ചിത്രത്തിന് താഴെ നിറയുന്ന കമന്റുകൾ.

മീനാക്ഷി

എന്നാൽ 'കൂടുതൽ വിളഞ്ഞാൽ വിത്തിന് കൊള്ളില്ലാതെ വരും എന്നൊരു ചൊല്ലുണ്ട് മലയാളത്തിൽ ഓർത്താൽ നല്ലത് എന്നായിരുന്നു' ഒരാളുടെ കമന്റ്. ഈ കമന്റിന് മീനാക്ഷി നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധേയമായി മാറുന്നത്.

'കാലം മാറിയെന്നും ...ഇപ്പൊ ഹൈബ്രിഡ് വിത്തുകളുടെ കാലമാണെന്നും കൂടി അറിയണം...'- എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എന്തായാലും മീനാക്ഷിയുടെ മറുപടിയ്ക്കും കയ്യടി ഉയരുകയാണ്.

Cinema News: Meenakshi facebook comment goes viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും