മീനാക്ഷി/ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'വേനൽ ചൂടിൽ നിന്ന് പരീക്ഷ ചൂടിലേക്ക്'; ഒരുങ്ങിയിറങ്ങി മീനാക്ഷി, ആശംസകളുമായി ആരാധകർ

പരീക്ഷ ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന കുട്ടിത്താരമാണ് മീനാക്ഷി. ടെലിവിഷൻ ഷോയിൽ അവതാകയായും തിളങ്ങുന്ന മീനാക്ഷിക്ക് അരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പരീക്ഷ ആരംഭിച്ച വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. 

പ്ലസ് വൺ വിദ്യാർത്ഥിയാണ് മീനാക്ഷി. പരീക്ഷയ്ക്ക് പോകാൻ തയാറായി ഇറങ്ങുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. യൂണിഫോം ധരിച്ച് തോളിൽ ബാ​ഗുമായി നിൽക്കുകയാണ് താരം. ‘‘വേനൽ ചൂടിൽ നിന്ന് പരീക്ഷാ ചൂടിലേക്ക് ഒരു പാവം പെൺകുട്ടി.’’- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

നിരവധി പേരാണ് പോസ്റ്റിന് താഴെ മീനാക്ഷിക്ക് ആശംസകളുമായി എത്തിയത്. അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണ് മീനാക്ഷി. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയംകൈവരിച്ച മീനാക്ഷി അനൂപ് ഒൻപത് വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. കോട്ടയത്തുള്ള കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥിനിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT